UPDATES

സയന്‍സ്/ടെക്നോളജി

ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ പിന്തുണ നല്‍കുന്നതിന് പ്രതിഷേധം

ടൊറന്റ് വെബ്‌സൈറ്റുകളെന്നോ പോപ്പുലര്‍ വെബ്‌സൈറ്റുകളെന്നോ സെര്‍ച്ച് ചെയ്താല്‍ ടൊറന്റ് വെബ്‌സൈറ്റുകളുടെ വലിയൊരു പട്ടികയാണ് കിട്ടുക

ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ പിന്തുണ നല്‍കുന്നതിന് പ്രതിഷേധം. നിയമ വിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സഹായിക്കുന്ന ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗില്‍ സെര്‍ച്ചില്‍ പ്രചാരം നല്‍കുന്നുണ്ട് എന്നതാണ് പ്രതിഷേധത്തിന് കാരണം. ടൊറന്റ് വെബ്‌സൈറ്റുകളെന്നോ പോപ്പുലര്‍ വെബ്‌സൈറ്റുകളെന്നോ സെര്‍ച്ച് ചെയ്താല്‍ ടൊറന്റ് വെബ്‌സൈറ്റുകളുടെ വലിയൊരു പട്ടികയാണ് കിട്ടുക.

സാധാരണ ഗതിയില്‍ ഒരു വാക്കോ വാചകമോ സെര്‍ച്ച് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ആദ്യ സ്ഥാനത്ത്, പിന്നീട് ആ വാക്കുമായി വിദൂരമായ ബന്ധമുള്ള കാര്യങ്ങളായിരിക്കും ലഭ്യമാവുക. എന്നാല്‍ ടൊറന്റ് വെബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കൃത്യമായി ആ സൈറ്റുകള്‍ എത്താനുള്ള അല്‍ഗോരിത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗില്‍ സെര്‍ച്ചില്‍ പണം കൊടുത്ത് നമ്മള്‍ക്ക് ആവിശ്യമുള്ള കാര്യങ്ങള്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ സംവിധാനമുണ്ട്.

ടൊറന്റ് വെബ്‌സൈറ്റുകളില്‍ പലപ്പോഴും നല്ല തുക കൊടുത്തു വാങ്ങേണ്ട സിനിമകളും, സോഫ്റ്റ്‌വെയറുകളും, ഗെയിമുകളുമൊക്കെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‌സാധിക്കുമെന്നതിനാലാണ് ആ സൈറ്റുകള്‍ക്ക് ഇത്ര പ്രധാന്യം കിട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ടൊറന്റ് സൈറ്റുകള്‍ കാരണം പല ബിസിന്‌സ് മേഖലകള്‍ക്കും സംഭവിക്കുന്നത്.

ഇതുകാരണം ടൊറന്റ് വെബ്‌സൈറ്റുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താനും നിയമപരമായി നിരോധനങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങല്‍ ആഗോള തലത്തില്‍ ത്‌ന്നെ അതീവ പ്രാധാന്യത്തോടെ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ടൊറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗില്‍ പിന്തുണ നല്‍കുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍