UPDATES

സയന്‍സ്/ടെക്നോളജി

ജിഎസ്ടിയില്‍ തട്ടി ‘ആപ്പിള്‍’ താഴേക്ക്!

ആപ്പിള്‍ ഫോണുകളും കംപ്യൂട്ടറുകളും വാച്ചുകളും വില കുറച്ചു

ജിഎസ്ടി നിലവില്‍ വന്നതോടെ ആപ്പിളിന്റെ ഉത്പന്നങ്ങളുടെ വില ഇന്ത്യയില്‍ താഴുന്നു. ആപ്പിള്‍ ഫോണുകളും കംപ്യൂട്ടറുകളും വാച്ചുകളും വില കുറച്ചിട്ടുണ്ട്. ഐഫോണ്‍ 7, സെവന്‍ പ്ലസ്, ഐ ഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.

60,000 രൂപയ്ക്ക് വില്‍പനയ്ക്ക് എത്തിയിരുന്ന 32 ജിബി മെമ്മറി ഐഫോണ്‍ 7-ന്റെ ഇപ്പോഴത്തെ വില 56,200 രൂപയാണ്. 128 ജിബിയുടെ ഐഫോണ്‍ 7, 70,000 രുപയില്‍ നിന്ന് 65,200 രൂപയും, 80,000 രൂപ വിലവരുന്ന 256 ജിബിയുടേത് 74,400 രൂപയ്ക്കും ഇപ്പോള്‍ ലഭ്യമാകും. 32 ജിബിയുളള സെവന്‍ പ്ലസിന് 67,300 രൂപയാണ് വില.

ഐഫോണ്‍ 6 എസ് പ്ലസ് (32ജിബി) 3,900 രൂപ വിലക്കുറവില്‍ 56,100 രൂപയ്ക്ക് ലഭിക്കും. 128 ജിബി മോഡലിന് 65,000 രൂപയാണ് വില. ഐഫോണ്‍ 6എസിന് (32ജിബി) 46,900 രൂപയാണ് പുതിയ വില. 128 ജിബി മോഡലിന് 55,900 രൂപയാണ്. ഐഫോണ്‍ എസ്ഇ (32ജിബി) 26,000 രൂപയും 128 ജിബി മോഡലിന് 35,000 രൂപയുമാണ് വില.

കൂടാതെ ആപ്പിളിന്റെ 10.5 ഇഞ്ച് ഐപാഡ് പ്രോ, 12.9 ഇഞ്ച് ഐപാഡ് പ്രോ, ഐപാഡ് മിനി 4 എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍