UPDATES

സയന്‍സ്/ടെക്നോളജി

സെർവിക്കൽ ക്യാൻസർ ഉൾപ്പടെ നിരവധി രോഗങ്ങൾ കണ്ടെത്താനുള്ള ഹാർഡ്‌വെയറുകൾ നിർമ്മിച്ച് ഡൽഹി ഐഐറ്റി യിലെ ഒരു കൂട്ടം ഗവേഷകർ

രോഗനിർണ്ണയത്തിൽ പാളിച്ചകൾ സംഭവിക്കുന്ന പരമ്പരാഗത ഹാർഡ്‌വയറുകളെ അപേക്ഷിച്ച് ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സംവിധാനം കുറേകൂടി ഫലപ്രദമാണെന്നും കുറേക്കൂടി കൃത്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

സെർവിക്കൽ ക്യാൻസറുൾപ്പടെ നിരവധി രോഗങ്ങൾ മില്ലി സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്താനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഐഐറ്റി ഡൽഹിയിലെ ഒരു കൂട്ടം ഗവേഷകർ. ഈ ഹാർഡ്‌വെയർ സിസ്റ്റം ഉപയോഗിച്ച് സെർവിക്കൽ ക്യാൻസർ, ക്ഷയം, മലേറിയ, മുതലായ രോഗങ്ങളൊക്കെ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ആരോഗ്യ രംഗത്ത് മാത്രമല്ല, മറ്റനവധി സേവന രംഗങ്ങളിലും ഉപയോഗിക്കാനാകുന്ന ഒരു ന്യൂറോ മോർഫിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സിസ്റ്റം കണ്ടെത്തുക എന്നതാണ് ഈ ഗവേഷകരുടെ ലക്ഷ്യം.

രോഗനിർണ്ണയം നടത്താൻ നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ടെങ്കിലും അവയൊക്കെ ഉപയോഗിക്കാൻ പല പ്രായോഗിക തടസ്സങ്ങളുമുണ്ട്. എന്നാൽ ഈ ഗവേഷകർ കണ്ടെത്തിയ സംവിധാനം താരതമ്യേനെ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാനാകുന്നതും  എളുപ്പം കൊണ്ട് നടക്കാനാകുന്നതുമാണ്. എത്ര റിമോട്ട് പ്രദേശങ്ങളിലും ഈ ഹാർഡ് വെയർ ഉപയോഗിക്കാനാകുമെന്നതാണ്  മറ്റൊരു പ്രത്യേകത.

രോഗനിർണ്ണയത്തിനായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഉപകരണങ്ങൾ ചെന്നെത്താത്ത സ്ഥലത്തുപോലും ഈ ഹാർഡ്‌വെയറിന് പ്രവർത്തിക്കാനും നിമിഷങ്ങൾക്കുള്ളിൽ രോഗം കണ്ടെത്താനുമാകുമെന്നാണ് പഠനത്തലവൻ മനാൻ സൂരി അവകാശപ്പെടുന്നത്. രോഗനിർണ്ണയത്തിനായി കണ്ടെത്തിയിട്ടുള്ള മൈക്രോസ്‌പോപ്പി സാങ്കേതിക വിദ്യ ചുരുക്കം ചില വിദഗ്ദർക്ക് മാത്രമേ പ്രവർത്തിപ്പിക്കാൻ  സാധിക്കുമായിരുന്നുള്ളൂ. ഉപയോഗിക്കാൻ അറിയുന്ന വിദഗ്ദരില്ലാത്തതിനാൽ മാത്രം ധാരാളം വിലപിടിപ്പുള്ള ഉപകരണങ്ങൾ പാഴായി പോകാറുണ്ടായിരുന്നു. രോഗനിർണ്ണയത്തിൽ പാളിച്ചകൾ സംഭവിക്കുന്ന പരമ്പരാഗത ഹാർഡ്‌വയറുകളെ അപേക്ഷിച്ച് ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സംവിധാനം കുറേകൂടി ഫലപ്രദമാണെന്നും കുറേക്കൂടി കൃത്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍