UPDATES

സയന്‍സ്/ടെക്നോളജി

സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ വ്യോമ പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു

സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈലിന്റെ വിക്ഷേപണ പരീക്ഷണം നടന്നത്.

വ്യോമസേനയുടെ സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ വ്യോമ പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു.സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈലിന്റെ വിക്ഷേപണ പരീക്ഷണം നടന്നത്.

ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗതയുള്ള ബ്രഹ്‌മോസിന്റെ ദൂര പരിധി 300 കി.മീ ആണ്. ശബ്ദാതിവേഗ മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ആദ്യ വ്യോമസേനയെന്ന ഖ്യാതി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമായതിന് കാരണം ബ്രഹ്‌മോസിന്റെ ആദ്യ പരീക്ഷണമായിരുന്നു.

2017 ലാണ് ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ഇതോടെ 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസിന് കരയിലേയും കടലിലേയും ലക്ഷ്യങ്ങളെ വളരെ പെട്ടെന്ന് മാരകമായി ആക്രമിക്കാന്‍ ശേഷിയുണ്ട്.

രാത്രിയോ പകലോ, ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈല്‍. ഇപ്പോള്‍ ഈ മിസൈല്‍ കരസേനയുടെയും നാവിക സേനയുടെയും ഭാഗമാണ്.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും, റഷ്യയിലെ മോസ്‌കോ നദിയുടെയും പേരുകളുടെ ആദ്യഭാഗം കൂട്ടിച്ചേര്‍ത്താണ് മിസൈലിന് ബ്രഹ്‌മോസ് എന്ന് പേരിട്ടത്.

Read: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ റാഫേല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരീസ് ഓഫീസിലേയ്ക്ക് നുഴഞ്ഞുകയറ്റ ശ്രമം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍