UPDATES

സയന്‍സ്/ടെക്നോളജി

ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ 17-കാരനായ മലയാളി വിദ്യാര്‍ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം

support.google.com വെബ്‌സൈറ്റിലെ Remote Code Executation എന്ന ബഗാണ് അഭിഷേക് ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്

സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ 17-കാരനായ മലയാളിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ആറ്റിങ്ങല്‍ സിദ്ധാര്‍ഥിന്റെയും ഗിരിജാദേവിയുടെയും ഏകമകനായ അഭിഷേക് സിദ്ധാര്‍ഥിനാണ് ഗൂഗിള്‍ അംഗീകാരം നല്‍കിയത്. ഗൂഗിളിന്റെ സാങ്കേതികസംവിധാനങ്ങളിലെ ബഗ് (പിഴവ്) കണ്ടെത്തുന്നവര്‍ക്ക് അതിന്റെ പ്രാധാന്യമനുസരിച്ചു നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. പിഴവിന്റെ പ്രാധാന്യം അനുസരിച്ച് 80 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിമിന്റെ 29-ാം പേജിലാണ് അഭിഷേക് എത്തിയിരിക്കുന്നത്.

support.google.com വെബ്‌സൈറ്റിലെ Remote Code Executation എന്ന ബഗാണ് അഭിഷേക് ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.കണ്ടെത്തിയത്. ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിഷേകിനെ 24-ാം തീയതിയാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. അഭിഷേകിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്നത് സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍, ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ഇന്ത്യന്‍ സൈബര്‍ അര്‍മിയെ സഹായിക്കുന്ന ഒരു സ്വതന്ത്ര കൂട്ടായ്മ) തുടങ്ങിയവയില്‍ അംഗമാണെന്നാണ്.

കഴിഞ്ഞ ദിവസം ജിമെയിലിലെ ഒരു പ്രധാന ബഗ് കണ്ടെത്തിയത്തിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ അക്ബര്‍ കെപിയെയും ഹാള്‍ ഓഫ് ഫെയിമില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇതുവരെയും ഒരു മലയാളിയും എത്താത്ത സ്ഥാനത്തായിരുന്നു ഹാള്‍ ഓഫ് ഫെയിമിലെ പട്ടികയില്‍ അക്ബര്‍ എത്തിയത്. ജിമെയിലിലെ RCE, XSPA എന്ന ബഗാണ് അക്ബര്‍ ഗൂഗിളിനെ അറിയിച്ചത്.

ഗൂഗിള്‍ ഹാള്‍ ഓഫില്‍ ധാരാളം മലയാളികള്‍ ഇടം നേടിയിട്ടുണ്ട്. കണ്ണൂരിലെ ശ്രീദീപ് സികെ, ഇടുക്കിയിലെ ജൂബിറ്റ് ജോണ്‍, ശ്രീഹരി ഹരിദാസ്, അമല്‍ മുരളി ഇവരൊക്കെ പട്ടികയില്‍ ഇടം നേടിയ ചിലരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍