UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തെ വന്യജീവി സമ്പത്ത് അതിവേഗം നശിക്കുന്നു; നാലുപതിറ്റാണ്ടിനിടെ ഇല്ലാതായത് 53 ശതമാനം

1970 മുതല്‍ 2014 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് 53 ശതമാനം കുറവുവന്നിരിക്കുന്നു എന്നു കാണക്കാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വന്യജീവികളുടെ എണ്ണം പകുതിയില്‍ കൂടുതല്‍ കുറവുവന്നതായി പഠനം. പഠനപ്രകാരം 40 വര്‍ഷകൊണ്ട് ഇല്ലാതായിരിക്കുന്നത് 53 ശതമാനം വന്യജീവികളാണ്. ഡബ്ലിയു ഡബ്ലിയു എഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് പ്രകൃതിയിലെ വന്യജീവികള്‍ക്ക് വിനയായിരിക്കുന്നത്.

1970 മുതല്‍ 2014 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് 53 ശതമാനം കുറവുവന്നിരിക്കുന്നു എന്നു കാണക്കാക്കിയിരിക്കുന്നത്. വനത്തിനും വന്യജീവികള്‍ക്കും ഉണ്ടാകുന്ന നാശത്തിന് 60 ശതമാനത്തോളം കാരണം മനുഷ്യരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങല്‍ എന്നിവയുടെ എണ്ണത്തിലാണ് സാരമായ കുറവുവന്നിട്ടുള്ളത്. പ്രകൃതിസംരക്ഷണമെന്നത് ലോകത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാക്കി ഉയര്‍ത്തേണ്ട സമയം കഴിഞ്ഞു എന്ന സൂചനയാണ് പഠനം നല്‍കുന്നത്.

കാലാവസ്ഥ വ്യതിയാനം തടയുന്നതിനും പ്രകൃതിയെ പുനസംഘടിപ്പിക്കുന്നതിനും ആഹാര ശൃംഖല സംരക്ഷിക്കുന്നതിനുമായി ഉടന്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കാന്‍ ലോകനേതാക്കളോട് ആവശ്യപ്പെടുകയാണ് റിപ്പോര്‍ട്ടു നല്‍കിയ വനസംരക്ഷണ വിദഗ്ധര്‍.

വനങ്ങളില്‍ നിന്നും ഇത്തരത്തില്‍ വന്യജീവികള്‍ നഷ്ടപ്പെടുന്നത് വനത്തിനുമാത്രമല്ല വനത്തെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്കും ദോഷം ചെയ്യും. ഡബ്ലിയു ഡബ്ലിയു എഫ് പറയുന്നു.

ആഗോളതലത്തില്‍ ഹരിതഗൃഹ വാതങ്ങളുടെ തോത് 10 ശതമാനത്തോളം വര്‍ദ്ധിക്കുന്നതിനും കാരണം വനനശീകരണമാണ്. അടുത്ത വര്‍ഷം നടക്കുന്ന 75-ാമത് യുഎന്‍ പൊതു അസംബ്ലി യോഗത്തില്‍ പ്രകൃതി സംരക്ഷണത്തിനായി രാഷ്ട്രത്തലവന്മാര്‍ പുതിയ ആഗോള കരാര്‍ വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് രചയിതാക്കള്‍ ആവശ്യപ്പെടുന്നു.

Read More : ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ ‘മണ്ണിന്റെ കാന്‍സര്‍’?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍