UPDATES

സയന്‍സ്/ടെക്നോളജി

ആകാശഗംഗ പരന്ന ഡിസ്‌ക് രൂപത്തിലല്ല; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

സെഫിഡ്സ് എന്നറിയപ്പെടുന്ന നക്ഷത്രങ്ങളുടെ വിതരണം ഗാലക്സിയില്‍ എപ്രകാരമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്.

ആകാശഗംഗ ഗാലക്സി പരന്ന ഡിസ്‌ക് രൂപത്തിലല്ല എന്നും വളഞ്ഞ മറ്റൊരു രൂപത്തിലാണുള്ളതെന്നും പുതിയ കണ്ടെത്തല്‍. ആകാശഗംഗയുടെ പുതിയ ത്രിമാന ചിത്രം പുറത്തുവന്നതാണ് ഈ കണ്ടെത്തലിലേക്ക് വെളിച്ചം വീശിയത്. ഫെബ്രുവരിയില്‍ പുറത്തുവന്ന മറ്റൊരു പഠനത്തിലും ഇതേ കണ്ടെത്തലുകള്‍ നടത്തിയിരുന്നു.

സെഫിഡ്സ് എന്നറിയപ്പെടുന്ന നക്ഷത്രങ്ങളുടെ വിതരണം ഗാലക്സിയില്‍ എപ്രകാരമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്. മങ്ങിയും തെളിഞ്ഞുമുള്ള അവയുടെ പ്രകാശത്തിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ത്രിമാന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നതിനായി 2400 സെഫിഡുകളെയാണ് പഠനവിധേയമാക്കിയത്.പുതിയ പഠന പ്രകാരം 70000 പ്രകാശവര്‍ഷം വ്യാസമാണ് ആകാശഗംഗയ്ക്കുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുതിയ പഠനം സൂചിപ്പിക്കുന്നത് ആകാശഗംഗയുടെ കേന്ദ്രേത്തില്‍ നിന്നും ഏകദേശം 26,000 പ്രകാശവര്‍ഷം മുതല്‍, അതായത് സൗരയൂഥം സ്ഥിതിചെയ്യുന്നതു മുതല്‍ ഇത് വളഞ്ഞിരിക്കുകയും എന്നാല്‍ ഏകദേശം 32,000 പ്രകാശവര്‍ഷം മുതല്‍ അത് കുത്തനെയുള്ളതായി മാറുകയും ചെയ്യുന്നു.

ഒരു വളഞ്ഞ ഗാലക്‌സി എന്നത് ഒട്ടും അസാധാരണമല്ല എന്നാണ് വാര്‍സ്വാ യൂണിവേഴ്‌സിറ്റിയിലെ ഈ ഗവേഷണത്തില്‍ പങ്കാളിയായ ഡോ ഡൊറോട്ട സ്‌കൊറോണ്‍ പറയുന്നത്. ആകാശഗംഗയുടെ മധ്യഭാഗത്തായാണ് ചെറിയ സെഫീഡുകളുള്ളത്. പഴയ സെഫീഡുകള്‍ കൂടുതലും മധ്യഭാദത്തുനിന്ന് അകന്നാണ് കാണപ്പെടുന്നതെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read More : സമുദ്ര ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണി മലയാളിയുടെ ഗവേഷണ വലയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍