UPDATES

സയന്‍സ്/ടെക്നോളജി

വര്‍ഷങ്ങള്‍ക്ക് ശേഷവും 70 ശതമാനം ചാര്‍ജ്ജ്; സ്മാര്‍ട്ട് ഫോണുകള്‍ കണ്ടുപഠിക്കണം ഈ നോക്കിയ 3310യെ

മൊബൈല്‍ വിപണിയില്‍ നോക്കിയയുടെ കുതിപ്പിന് തുടക്കമിട്ടത് 3310 ആയിരുന്നു

തന്റെ പഴയ നോക്കിയ 3310 മോഡല്‍ ഫോണ്‍ കയ്യില്‍ തടഞ്ഞപ്പോള്‍ കൗതുകത്തിന് ഒന്ന് ഓണ്‍ ചെയ്ത് നോക്കിയ ലണ്ടന്‍ സ്വദേശി കെവിന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളോളം ഉപയോഗിക്കാതിരുന്ന ഫോണ്‍ ഓണായെന്ന് മാത്രമല്ല, ഫോണില്‍ 70 ശതമാനം ചാര്‍ജ്ജും ബാക്കിയുണ്ടായിരുന്നു. അതിന്റെ ചാര്‍ജ്ജര്‍ പോലും ഇപ്പോള്‍ തന്റെ കയ്യിലില്ലെന്നാണ് ഇയാള്‍ പറയുന്നത്.

2000ലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. പലരുടെയും ആദ്യകാല മൊബൈല്‍ ആയിരുന്നു ഈ മോഡല്‍. നോക്കിയയുടെ ഏറ്റവും വിജയകരമായ മോഡലും ഇതാണെന്നാണ് അവകാശവാദം. മൊബൈല്‍ വിപണിയില്‍ നോക്കിയയുടെ കുതിപ്പിന് തുടക്കമിട്ടതും ഈ മോഡല്‍ തന്നെ.

ഈ മോഡലിന്റെ ജനപ്രീതി കണക്കിലെടുത്ത് നോക്കിയ വീണ്ടും 3310 പുറത്തിറക്കിയിരുന്നു. രാവിലെ ചാര്‍ജ് ചെയ്താല്‍ രാത്രി ചാര്‍ജ് ചെയ്യേണ്ടി വരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ആ കാലത്ത് നോക്കിയ 3310 വീണ്ടു വാര്‍ത്തയാകുകയാണ്.

also read:ഫാ. നോബിള്‍, നിങ്ങളുടെ ശിരസ്സ് പരതിനോക്കുക, അവിടെ 666 ആലേഖനം ചെയ്തിട്ടുണ്ടാകും; വിശുദ്ധ യോഹന്നാന്റെ വെളിപാട്, പതിമൂന്നാം അധ്യായം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍