UPDATES

സയന്‍സ്/ടെക്നോളജി

‘സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍’ ചന്ദ്രഗ്രഹണത്തിനിടെയിലെ ആകാശ കൂട്ടയിടി / വീഡിയോ

മൂണ്‍ ഇംപാക്റ്റ്‌സ് ഡിറ്റക്ഷന്‍ ആന്‍ഡ് അനാലിസിസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഇതൊരു ആകാശ കൂട്ടിയിടിയാണെന്ന് സ്ഥിരീകരിച്ചത്

കഴിഞ്ഞ 20ാം തീയതി ആകാശത്ത് വലിയൊരു കൂട്ടയിടി നടന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? ‘സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍’ ചന്ദ്രഹ്രണത്തിനിടെ ചന്ദ്രോപരിതലത്തില്‍ ഒരു വെളിച്ചം മിന്നിമായുന്നത് ശാസ്ത്രജ്ഞരുടെ ശക്തിയേറിയ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ചന്ദ്രോപരിതലത്തില്‍ ഒരു ഉല്‍ക്ക പതിച്ചത് ഒരു ആകാശ കൂട്ടയിടിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇതാദ്യമായാണ് ചന്ദ്രഗ്രഹണത്തിനിടെ ഒരു ഉല്‍ക്ക പതിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നത്. ബ്രിട്ടന്‍ സമയം പുലര്‍ച്ചെ 4.41നാണ് ചന്ദ്രനിലെ വെളിച്ചം കണ്ടത്. ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് ഒബ്‌സര്‍വേറ്ററിയും വിര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റും ചേര്‍ന്ന് സ്ട്രീം ചെയ്ത ലൈവ് വീഡിയോയിലും ഈ കാഴ്ച പതിഞ്ഞിട്ടുണ്ട്.

സ്‌പെയിനിലെ ഹുവേല്‍വ യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശ ഗവേഷകനായ ജോസ് മാഡിഡോ ആണ് ഈ ദൃശ്യം ആദ്യമായി പങ്കുവച്ചത്. സര്‍വകലാശാലയിലെ മൂണ്‍ ഇംപാക്റ്റ്‌സ് ഡിറ്റക്ഷന്‍ ആന്‍ഡ് അനാലിസിസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഇതൊരു ആകാശ കൂട്ടിയിടിയാണെന്ന് സ്ഥിരീകരിച്ചത്. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍