UPDATES

സയന്‍സ്/ടെക്നോളജി

2019 ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്; ഇനി പൂര്‍ണ്ണ ഗ്രഹണം 2021 ല്‍

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക.

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മെയ് 26 നാണ് കാണാന്‍ സാധിക്കുക. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ഭാഗികമായി മാത്രമേ കാണാന്‍ സാധിക്കയുള്ളൂ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദര്‍ശിക്കാം.

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ അരുണാചല്‍ പ്രദേശിന്റെ കിഴക്കുഭാഗത്ത് താമസിക്കുന്നവര്‍ക്ക് ഗ്രഹണം കാണാനുള്ള സാധ്യത കുറവാണ്. മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47 നാകും.

149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യേകതയും ഈ ചന്ദ്രഗ്രഹണത്തിനുണ്ട്. നഗ്‌നനേത്രങ്ങള്‍കൊണ്ട് സുരക്ഷിതമായി വീക്ഷിക്കാന്‍ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രന്റെയും സൂര്യന്റെയും ഇടയില്‍ ഭൂമി വരുന്ന സാഹചര്യത്തില്‍. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

Read More : മനുഷ്യന്‍ ചന്ദ്രനെ കീഴടക്കി അര നൂറ്റാണ്ട്; ആംസ്‌ട്രോങിന് ജന്മനാടിന്റെ ആദരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍