UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയില്‍ 5 ജി എത്തുന്നു; മെഗാഹെട്‌സ് സ്‌പെക്ട്രത്തിന്റെ ലേലത്തിന് ഒരുങ്ങി ട്രായ്

5 ജി ടെലികോം സേവനങ്ങള്‍ക്ക് അനുയോജ്യമായ മെഗാഹെട്‌സ് സ്‌പെക്ട്രങ്ങള്‍ ആദ്യമായാണ് മൊബൈല്‍ സേവനങ്ങള്‍ക്കായി നല്‍കാന്‍ ഒരുങ്ങുന്നത്

ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലത്തിന് ഒരുങ്ങി ട്രായ് (ടെലികോം നിയന്ത്രണ അതോറിറ്റി). ഒന്‍പതു ബാന്‍ഡുകളുടെ സ്‌പെക്ട്രത്തിനായുള്ള ലേലത്തിനാണ് ട്രായ് നിര്‍ദേശങ്ങള്‍ തേടിയിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ ലേലത്തില്‍ വില്‍ക്കാത്ത റേഡിയോ തരംഗങ്ങളുടെ 60 ശതമാനവും രണ്ടു പുതിയ ബാന്‍ഡുകളിലെ 250 മെഗാഹെട്‌സ് സ്‌പെക്ട്രവും ഉള്‍പ്പെടും.

ഈ വര്‍ഷംതന്നെ ലേലം നടത്താനുള്ള ശ്രമത്തിലാണ് ട്രായ്. 700, 800, 900, 1800, 2100, 2300, 2500, 33003400, 34003600 മെഗാഹെട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രങ്ങളുടെ ലേലമായിരിക്കും നടത്തുക. ബാന്‍ഡുകളുടെ വിലയടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കണമെന്ന് ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5 ജി ടെലികോം സേവനങ്ങള്‍ക്ക് അനുയോജ്യമായ 33003400, 34003600 മെഗാഹെട്‌സ് സ്‌പെക്ട്രങ്ങള്‍ ആദ്യമായാണ് മൊബൈല്‍ സേവനങ്ങള്‍ക്കായി നല്‍കാന്‍ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍