UPDATES

ഓഫ് ബീറ്റ്

ട്വിറ്ററില്‍ ഒന്നാമന്‍ മാര്‍പാപ്പ, രണ്ടാമന്‍ ട്രംപ്, മൂന്നാമന്‍ മോദി; വനിതകളില്‍ സുഷമസ്വരാജ് മുമ്പില്‍

ലോക വനിതാ നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ട്വിറ്ററില്‍, ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നു. ന്യൂയോര്‍ക്ക് കേന്ദ്രമായിട്ടുള്ള പബ്ലിക് റിലേഷന്‍ഷസ് സ്ഥാപനമായ ബര്‍സണ്‍ മാസല്ലെര്‍ നടത്തിയ ‘ട്വിപ്ലോമസി- 2017’ പഠനത്തിലാണ് ഈ വിരമുള്ളത്.

ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതലുള്ള വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത്. 3.37 മില്ല്യണ്‍ ആളുകളാണ് പോപ്പിനെ ഫോളോ ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ പ്രസിഡന്റിനെ ഫോളോ ചെയ്യുന്നത് 31.5 മില്ല്യണാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയെ പിന്തുടരുന്നത് 30.4 മില്ല്യണ്‍ ആളുകളാണ്.

ലോക വനിതാ നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. 80 ലക്ഷംപേരാണ് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍