UPDATES

സയന്‍സ്/ടെക്നോളജി

യൂബര്‍ ആപ് ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും വേണ്ടി പുതിയ ഫീച്ചര്‍

ഓരോ തവണയും യൂബര്‍ ബുക്ക് ചെയ്യുമ്പോള്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണോ അതോ മറ്റുള്ള ആര്‍ക്കെങ്കിലും വേണ്ടിയാണോ എന്ന് യൂബര്‍ ചോദിക്കും

യൂബര്‍ ടാക്സി വന്നതോടുകൂടി യാത്രാപ്രശ്നത്തിനു തെല്ലൊന്നുമല്ല ആശ്വാസമായത്. പ്രത്യേകിച്ച് മെട്രോ സിറ്റികളില്‍. വിളിച്ചാല്‍ വീട്ടുമുറ്റത്തെത്തുന്ന യൂബര്‍ ചുരുങ്ങിയ ചെലവില്‍ ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കും എന്നതിനാല്‍ ഇതുവരെ ദിനംപ്രതി ജനപ്രീതി കൂടിക്കൂടി വരുന്നേയുള്ളൂ. അതിനനുസരിച്ച് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലും യൂബര്‍ ഒട്ടും പിറകില്‍ അല്ല.

ഈ ചൊവ്വാഴ്ച യൂബര്‍ അവതരിപ്പിച്ചത് അത്തരത്തിലൊരു ഫീച്ചറായിരുന്നു. സ്വന്തം ഫോണില്‍ യൂബര്‍ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കുമെല്ലാം വേണ്ടി യൂബര്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്നതാണിത്. ഇനി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം വേണ്ടി യൂബര്‍ ബുക്ക് ചെയ്തു കൊടുക്കാം.

യൂബര്‍ ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാത്ത പ്രായമായ ആളുകളെ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് യൂബര്‍ വക്താക്കള്‍ തങ്ങളുടെ ബ്ലോഗില്‍ പറയുന്നു. ഇതോടെ പ്രായമായവര്‍ മാത്രമല്ല. അല്ലാത്ത ആളുകളും യൂബര്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതോടെ യൂബറിന്റെ വളര്‍ച്ച കൂടും.

ഓരോ തവണയും യൂബര്‍ ബുക്ക് ചെയ്യുമ്പോള്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണോ അതോ മറ്റുള്ള ആര്‍ക്കെങ്കിലും വേണ്ടിയാണോ എന്ന് യൂബര്‍ ചോദിക്കും. നമ്മുടെ ഫോണിലെ അഡ്രെസ്സ് ബുക്കില്‍ നിന്നും അയാളുടെ പേര് സെലക്റ്റ് ചെയ്യാം. ബാക്കിയുള്ള വിവരങ്ങള്‍ യൂബര്‍ നേരിട്ട് അയാളെ മെസേജ് ചെയ്ത് അറിയിക്കും. റൂട്ട് മനസിലാക്കാന്‍ ലിങ്കും അയക്കും.

റൈഡ് ചെയ്യാന്‍ പോകുന്ന ആളിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. മെസേജ് ആയിട്ടാണ് വിവരങ്ങള്‍ വരുന്നത് എന്നതിനാല്‍ സാധാരണ ഫോണിലും ഈ സൗകര്യം ഉപയോഗിക്കാം.

ഇതുവരെ യൂബര്‍ ഉപയോഗിക്കാത്ത ആളുകള്‍ കൂടി ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കും എന്നതാണ് യൂബര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ യൂബറിന്റെ യൂസര്‍ ബേസ് കൂടും. നിലവില്‍ മുപ്പതു രാജ്യങ്ങളിലാണ് ഈ സൗകര്യം ലഭ്യമാവുന്നത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍