UPDATES

സയന്‍സ്/ടെക്നോളജി

വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാം; പ്രൈവസി സെറ്റിംഗ്‌സില്‍ ഉപഭോക്താവിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കി ഊബര്‍

#DeleteUberCampaign മൂലമാണ് കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനമായതെന്നാണ് കരുതുന്നത്

ലിഷ അന്ന

ലിഷ അന്ന

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണശക്തി നല്‍കുന്ന രീതിയില്‍ പുനക്രമീകരിച്ച പുതിയ പ്രൈവസി സെറ്റിംഗ്സ് മെനുവുമായി ഊബര്‍.  ഇനിമുതല്‍ ആപ്പ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പവും ലളിതവുമായിരിക്കുമെന്ന് ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക് കമ്പനിയായ  ഊബര്‍ വ്യക്തമാക്കി. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് നിലവില്‍ വരും. ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മികച്ച രീതികള്‍ ആണ് ഇതില്‍ ഒരുക്കുന്നത്.

പുതിയ രീതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ട ചെറിയ നിര്‍ദേശങ്ങള്‍ ആപ്പില്‍ ഉണ്ടാവും. വിവരങ്ങള്‍ ഊബര്‍ ടീമുമായി എപ്പോഴൊക്കെയാണ് പങ്കുവയ്ക്കേണ്ടത് എന്നതിനെച്ചൊല്ലി വ്യക്തമായ നിര്‍ദേശങ്ങളും കാണും. ലൊക്കേഷന്‍, മൊബൈല്‍ നോട്ടിഫിക്കേഷന്‍, അക്കൗണ്ട് ഡിലീറ്റ് ചെയ്യല്‍ എന്നിവ സംബന്ധിച്ച പ്രഥമഗണനകള്‍ ഈ ആപ്പില്‍ മാറ്റി ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി ‘പ്രൈവസി സെറ്റിംഗ്സ്’ എന്ന പുതിയ മെനു ഉണ്ടാകും.

സ്റ്റോര്‍ ചെയ്തു വച്ച കോണ്ടാക്റ്റുകള്‍ കളയുന്നതിനും ഇതില്‍ സാധിക്കും. അക്കൗണ്ട് ഡിലീറ്റ് ചെയ്യലുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന മാറ്റം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ സ്വയം ഡിലീറ്റ് ചെയ്യാനായി ‘സെല്‍ഫ് സര്‍വീസ് ഡിലീറ്റ്’ ഒപ്ഷനുണ്ടാവും.
ഊബര്‍ സപ്പോര്‍ട്ട് ആവശ്യപ്പെടേണ്ട കാര്യമേയില്ല. ഒരിക്കല്‍ ഡീ ആക്റ്റിവേററ് ചെയ്ത് വീണ്ടും ആക്റ്റിവേറ്റ് ചെയ്യണമെങ്കില്‍ മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ ആവാം. മുപ്പതു ദിവസം കഴിഞ്ഞാല്‍ അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ആവും.

സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ചും മുന്‍ഗണനകള്‍ സെറ്റ് ചെയ്യാം. ആപ്പ് തുറന്നുവരുമ്പോള്‍ത്തന്നെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇങ്ങനെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാതെയും ഊബര്‍ സേവനം ഉപയോഗിക്കാവുന്നതാണ്. ചില ഫീച്ചറുകള്‍ ലഭിക്കില്ലെന്ന് മാത്രം. പുഷ് നോട്ടിഫിക്കേഷനുകളും വേണ്ട എന്നുണ്ടെങ്കില്‍ ഓഫ് ചെയ്തു വെക്കാം.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഓണ്‍ലൈനില്‍ പ്രചരിച്ച #DeleteUberCampaign മൂലമാണ് കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനമായതെന്നാണ് കരുതുന്നത്. ചില ജീവനക്കാരില്‍ നിന്നും ലൈംഗികപരമായ ശല്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതാണ് കാരണമെന്ന് ഊബര്‍ തുറന്നു സമ്മതിച്ചിട്ടില്ല. ഒരു വര്‍ഷമായി തങ്ങള്‍ ഇതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു എന്നാണ് ഊബര്‍ പറയുന്നത്.

യൂബര്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ആയ ജോണ്‍ ഫ്ലിന്‍ ആണ് ഇക്കാര്യം തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആണ് യൂബറിന്റെ ആസ്ഥാനം. 2016 ഏപ്രില്‍ 12-ലെ കണക്കനുസരിച്ച് യൂബര്‍ 60 രാജ്യങ്ങളില്‍ 404 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ കൊച്ചിയിലും തിരുവനന്തപുരത്തും സേവനം ലഭ്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍