UPDATES

സയന്‍സ്/ടെക്നോളജി

വാട്സാപ്പില്‍ ഇനി ഇഷ്ടപ്പെട്ട ചാറ്റുകള്‍ ഏറ്റവും മുകളില്‍ പിന്‍ ചെയ്തു വയ്ക്കാം

2.17.162 അല്ലെങ്കില്‍ 2.17.163 ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ഇത് ഉപയോഗിക്കാം

ലിഷ അന്ന

ലിഷ അന്ന

നിരന്തരം പുതിയ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോം ആണ് വാട്സാപ്പ്. ചാറ്റുകള്‍ കൂടുതല്‍ സൗകര്യപ്രദവും രസകരവുമാക്കാന്‍ പുതിയ പുതിയ വഴികള്‍ തേടുകയാണ് വാട്സാപ്പ്. ചാറ്റ് ചെയ്യുമ്പോള്‍ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമുണ്ട്. പതിനായിരം ഗ്രൂപ്പുകളില്‍ നിരന്തരം മെസ്സേജുകള്‍ വരുന്നത് കാരണം ഏറ്റവും പ്രധാനപ്പെട്ട ആളുകളുടെ ചാറ്റുകള്‍ താഴേയ്ക്ക് പോകുന്നു എന്നതാണത്. ഇങ്ങനെ എപ്പോഴും സംസാരിക്കുന്നതോ ഏറ്റവും പ്രിയപ്പെട്ടതോ ആയ ആളുകളുടെ ചാറ്റ് മുകളില്‍ പിന്‍ ചെയ്തു വെക്കാനുള്ള സൗകര്യമാണ് പുതിയ ഫീച്ചര്‍.

തല്‍ക്കാലം ആന്‍ഡ്രോയിഡിലാണ് ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നത്. കൂടുതല്‍ സ്ഥിരതയുള്ള വേര്‍ഷന്‍ പിന്നാലെ വരും. ആന്‍ഡ്രോയിഡ് പോലീസ് ആണ് ഈ ഫീച്ചര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 2.17.162 അല്ലെങ്കില്‍ 2.17.163 ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ഇത് ഉപയോഗിക്കാം. ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകള്‍ ആദ്യം പിന്‍ ചെയ്തു വെക്കുന്നതിനോടൊപ്പം തന്നെ ഡിലീറ്റ് ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഒക്കെയുള്ള ഓപ്ഷന്‍സ് വേറെയും ഉണ്ട്.

ഒരിക്കല്‍ പിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇത് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ കാണാം. മറ്റു ചാറ്റുകള്‍ എല്ലാം ഇതിനടിയില്‍ മാത്രമേ കാണാന്‍ സാധിക്കൂ. മെസ്സേജ് വന്ന സമയത്തിനേക്കാള്‍ പ്രാധാന്യം പിന്നിനായിരിക്കും. പരമാവധി മൂന്നു ചാറ്റുകള്‍ വരെ ഇങ്ങനെ പിന്‍ ചെയ്തു വെക്കാം. ഇതുകഴിഞ്ഞ് വീണ്ടും പിന്‍ ചെയ്യാന്‍ നോക്കിയാല്‍ ‘You can only pin up to 3 chats’ എന്നിങ്ങനെ നോട്ടിഫിക്കേഷന്‍ വരും.

ഇനി അണ്‍പിന്‍ ചെയ്യണം എന്ന് തോന്നിയാല്‍ അതിനുമുള്ള സൗകര്യമുണ്ട്. ഈ ഓപ്ഷനില്‍ ലോങ്ങ് പ്രസ് ചെയ്താല്‍ മതി. പിന്‍ ബട്ടന്‍ ഡിസേബിള്‍ ചെയ്യാം. ബീറ്റയിലാണ് ഈ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഗൂഗിള്‍ പ്ലേയില്‍ ‘sign up for WhatsApp beta’ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പരീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍