UPDATES

സയന്‍സ്/ടെക്നോളജി

വാട്ട്‌സ്ആപ്പില്‍ ഇനി 100 മെഗാബൈറ്റ് വരെയുള്ള ഫയല്‍ കൈമാറാം

ഒറ്റ സമയം 30 ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ കൂടി ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമില്‍ ഇനി 100 മെഗാബൈറ്റ് വരെയുള്ള ഫയല്‍ കൈമാറാന്‍ സാധിക്കും. ഇതിനായി ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചു കഴിഞ്ഞു വാട്ട്‌സ്ആപ്പ്. പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. ഒറ്റ സമയം 30 ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ കൂടി ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ചില സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്ട്‌സ്അപ്പില്‍ ക്യാമറ തുറന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഗ്യാലറി തന്നെ തുറന്നുവരുകയും ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച് അയക്കാം എന്നതിന് പുറമേ ടെക്സ്റ്റ് ഫോര്‍മാറ്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അയക്കാന്‍ നിലവില്‍ സൗകര്യമുണ്ടെങ്കിലും ഇത് ആല്‍ബമായല്ല ലഭിക്കുക.

അപ്‌ഡേറ്റ് ചെയ്ത വാട്ട്‌സ്അപ്പില്‍ അഞ്ച് ചിത്രങ്ങളില്‍ കൂടുതല്‍ ഒരേ സമയം അയക്കുമ്പോള്‍ ഒന്നിന് താഴെ അടുത്തത് എന്ന നിലയില്‍ ചിത്രങ്ങള്‍ കണ്ടിരുന്നത് സ്ഥാനത്ത് അത് ഒറ്റ ആല്‍ബമായി മാറും. ഇതില്‍ ആദ്യത്തെ അഞ്ച് ചിത്രങ്ങളും തംബ്‌നെയില്‍ വലിപ്പത്തിലും ബാക്കി ചിത്രങ്ങളുടെ എണ്ണവും കാണാനാകും.

ടെക്സ്റ്റ് ഫോര്‍മാറ്റ് സൗകര്യത്തില്‍ ഇറ്റാലിക്‌സും ബോള്‍ഡുമാക്കാനും എഴുതിയ വരികള്‍ക്ക് മുകളില്‍ വരയ്ക്കാനുമുള്ള സൗകര്യവും ഉണ്ട്. ഇതിനായി ടെക്സ്റ്റില്‍ വെറുതെ ടാപ് ചെയ്ത ശേഷം ഹോള്‍ഡ് ചെയ്താല്‍ മതിയാകും. വോയ്‌സ് കോളിനും വീഡിയോ കോളിനുമുള്ള രൂപകല്‍പ്പനയിലും മാറ്റം വന്നിട്ടുണ്ട്.

വാട്ട്‌സപ്പില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് വഴി ബാങ്കുകളില്‍ നിന്ന് ബാങ്കുകളിലേക്കുള്ള ഇടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനം ഓരുക്കുന്നതിനുള്ള നടപടികളിലാണ് കമ്പനി അധികൃതര്‍. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തുകയാണ് വാട്‌സ്ആപ്പ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍