UPDATES

സയന്‍സ്/ടെക്നോളജി

തമോഗർത്തം ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെ അപ്പാടെ വിഴുങ്ങിയോ? ബഹിരാകാശത്ത് നാടകീയ രംഗങ്ങള്‍

ന്യൂട്രോണ്‍ നക്ഷത്രങ്ങൾ വളരെ ചെറിയ കണികകളാണ്. എന്നാല്‍ ഇവ വളരെ ശക്തിയേറിയവയാണ്. ബഹിരാകാശത്തും മറ്റും വലിയ സ്‌ഫോടനങ്ങള്‍ക്കും മറ്റും ഇത് കാരണമാകാറുണ്ട്.

തമോഗർത്തതിന് ഒരു ന്യൂട്രോൺ നക്ഷത്രത്തെ അപ്പാടെ വിഴുങ്ങാനാകുമോ? ഇതാദ്യമായി അത്തരമൊരു അത്ഭുത പ്രതിഭാസം നടന്നുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തുകയാണ് ഒരുകൂട്ടം ജ്യോതിശാസ്ത്രജ്ഞർ. ഭീമൻ ഗുരുത്വാകർഷണ തരംഗങ്ങളുടെ പ്രവർത്തന ഫലമായാണ് ന്യൂട്രോൺ നക്ഷത്രം തമോഗര്‍ത്തത്തിൽ അലിഞ്ഞില്ലാതാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ഗതി നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായ ലിഗോ, ഇറ്റലി ആസ്ഥാനമായ വിര്‍ഗോ നിരീക്ഷകരാണ് വിസ്മയിപ്പിക്കുന്ന ഈ വിവരം കണ്ടെത്തിയത്.

ഈ കണ്ടെത്തൽ യാഥാർഥ്യമാണെങ്കിൽ തമോഗര്‍ത്തങ്ങൾക്ക് ന്യൂക്ലിയർ നക്ഷത്രങ്ങളുമായി ലയിക്കാനാകുമെന്നും ഇവ തമ്മിൽ കൂടിച്ചേർന്ന് ഒരു ‘ഇരട്ട’യുണ്ടാകുന്നുവെന്നും ശാസ്ത്രലോകത്തിന് ഉറപ്പിക്കാനാകും. ഇതിനായി ആദ്യം ഇത്തരം നാടകീയ കൂടിച്ചേരലുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. ന്യൂക്ലിയർ നക്ഷത്രം ചിന്നഭിന്നമാകുകയാണോ അതോ അവ പയ്യെ മായുകയാണോ എന്നതിനെ സംബന്ധിച്ച വിവരങ്ങൾക്കായാണ് ശാസ്ത്രലോകം ഇപ്പോൾ കാതോർക്കുന്നത്.

തുടർ പഠനങ്ങൾ നടത്താതെ ഈ വിഷയത്തെക്കുറിച്ച് യാതൊരു തീർപ്പുകളിലുമെത്താൻ സാധിക്കില്ലെന്നാണ് ലിഗോ നിരീക്ഷകരുടെ പ്രതിനിധി പാട്രിക് ബ്രോഡി പറയുന്നത്. ഏപ്രിൽ 26 ന് നടന്നുവെന്ന് പറയുന്ന ഈ കൂട്ടിമുട്ടൽ ഒരു യഥാതദമായ പ്രതിഭാസമായിരുന്നുവെന്ന് ഇപ്പോഴും ഉറപ്പിക്കാൻ തങ്ങൾക്ക് ആകുന്നില്ലെന്നും പശ്ചാത്തല ശബ്ദകോലാഹലങ്ങൾക്കിടയിൽ കേട്ട ചില യാദൃശ്ചിക പൊട്ടിത്തെറിയാകാൻ പോലും സാധ്യതയുണ്ടെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ‘തിരക്കുള്ള ഒരു ചായക്കടയിൽ ഇരുന്ന് എന്തെങ്കിലും അടക്കം പറയുന്ന ഒരാളെ കേൾക്കുന്നത് പോലെയാണത്. അയാൾ എന്താണ് അടക്കം പറഞ്ഞതെന്നോ അയാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് തന്നെ അറിയാൻ ആ ബഹളങ്ങൾക്കിടയിൽ വളരെ ബുദ്ധിമുട്ടിയായിരിക്കും. അതെ അവസ്ഥയാണ് ഇപ്പോൾ ഈ ശൂന്യാകാശ വിഷയങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. ‘ പാട്രിക് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ബഹിരാകാശത്ത് രണ്ട് വലിപ്പമേറിയ വസ്തുക്കള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകുന്ന തരംഗങ്ങളെ ലിഗോയും വിര്‍ഗോയും ശേഖരിക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതിനു മുന്‍പ് ഏപ്രില്‍ ഒന്നിനും ഇത്തരത്തിലൊരു സംഭവം ലിഗോയും വിര്‍ഗോയും തന്നെ കണ്ടെത്തിയിരുന്നു.

ന്യൂട്രോണ്‍ നക്ഷത്രങ്ങൾ വളരെ ചെറിയ കണികകളാണ്. എന്നാല്‍ ഇവ വളരെ ശക്തിയേറിയവയാണ്. ബഹിരാകാശത്തും മറ്റും വലിയ സ്‌ഫോടനങ്ങള്‍ക്കും മറ്റും ഇത് കാരണമാകാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍