UPDATES

സയന്‍സ്/ടെക്നോളജി

ചൈനയുടെ ടിയാംഗോംഗ് സ്‌പേസ് സ്റ്റേഷന്‍ പസിഫികില്‍ തകര്‍ന്നുവീണു

ബഹിരാകാശനിലയം അര്‍ദ്ധരാത്രിയോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതായും ദക്ഷിണ പസിഫിക്കില്‍ കത്തിനശിച്ച നിലയില്‍ പതിച്ചതായി ചൈനീസ് വാര്‍ത്താ എജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ടിയാംഗോംഗ് 1 സ്‌പേസ് സ്റ്റേഷന്‍ പസിഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. ചൈനീസ് ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശനിലയം അര്‍ദ്ധരാത്രിയോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതായും ദക്ഷിണ പസിഫിക്കില്‍ കത്തിനശിച്ച നിലയില്‍ പതിച്ചതായി ചൈനീസ് വാര്‍ത്താ എജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. പാറക്കഷണങ്ങള്‍ ടിയാംഗോംഗില്‍ വന്നിടിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് മിലിട്ടറിയുടെ ജോയിന്റ് ഫോഴ്‌സ് സ്‌പേസ് കോംപൊണന്റ് കമാന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.

10.4 മീറ്റര്‍ നീളമുള്ള ടിയാംഗോംഗ് 1 – 2011ലാണ് ചൈന വിക്ഷേപിച്ചത്. 2023ഓടെ സ്ഥിരം ബഹിരാകാശ് നിലയം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ടിയാംഗോംഗ് തകര്‍ന്നുവീഴാനിടയുണ്ടെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിയാംഗോംഗ് 1ന്റെ തകര്‍ച്ചയ്ക്ക് ശേഷം ടിയാംഗോംഗ് 2 ചൈന വിക്ഷേപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍