UPDATES

സയന്‍സ്/ടെക്നോളജി

‘റിക്‌സിയ സഹ്യാന്ദിക’: ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ ഭൂഖണ്ഡത്തിലായിരുന്നു എന്നതിന്റെ തെളിവ് പീച്ചിയിൽ കണ്ടെത്തി

പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍നിന്ന് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരാണ് റിക്‌സിയ സഹ്യാന്ദിക എന്ന ബ്രയോഫൈറ്റ് വിഭാഗത്തിലുള്ള ചെടി കണ്ടെത്തിയത്.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നെന്ന സിദ്ധാന്തത്തിന് തെളിവായി അപുഷ്പിത സസ്യത്തെ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍നിന്ന് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരാണ് ‘റിക്‌സിയ സഹ്യാന്ദിക’ എന്ന ബ്രയോഫൈറ്റ് വിഭാഗത്തിലുള്ള ചെടി കണ്ടെത്തിയത്.

മറ്റ് റിക്‌സിയ സ്പീഷീസുകളില്‍നിന്ന് വ്യത്യസ്തമായി ഹരിതകം നിറഞ്ഞ ഭാഗം സഹ്യാന്ദികയില്‍ കീഴ്ഭാഗത്താണ്. ഇതുവരെ കണ്ടെത്തിയതില്‍ ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗത്തുനിന്ന് 1980ല്‍ കണ്ടെത്തിയ റിക്‌സിയ കരോലിന മാത്രമാണ് കീഴ്പകുതിയില്‍ ഹരിതകം കാണുന്ന ഒരേ ഒരു സ്പീഷീസ്.

നിയോപ്രോട്ടിറോസിക് കാലഘട്ടത്തില്‍ ഗോണ്ട് വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും എന്നാണ് കരുതുന്നത്. ഈ സിദ്ധാന്തത്തിന് തെളിവായി സഹ്യാന്ദികയുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകസംഘം പറയുന്നത്.

പഠന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് ബ്രയോളജിയില്‍ പ്രസിദ്ധീകരിച്ചു. ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ റിസ്‌കിയ കരോലിനയും റിസ്‌കിയ സഹ്യാന്ദികയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്താന്‍ ഒരുങ്ങുകയാണ്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലെ തടാകത്തിലും മറ്റ് വെള്ളക്കെട്ടിലുമാണ് സഹ്യാന്ദിക വളരുന്നത്.

ഗുരുവായൂരപ്പവന്‍ കോളേജ് സസ്യശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ. കെ പി രാജേഷ്, ഡോ.മഞ്ജു സി നായര്‍, ഗവേഷക വിദ്യാര്‍ത്ഥികളായ വി.കെ ചാന്ദ്‌നി, കെ എം ദീപ എന്നിവരാണ് റിക്‌സിയ സഹ്യാന്ദികയുടെ കണ്ടെത്തലിന് പിന്നില്‍. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രോജക്ടിന്റെ ഭാഗമായിരുന്നു പഠനം.

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍