UPDATES

സയന്‍സ്/ടെക്നോളജി

ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ അന്തരിച്ചു

ക്വാണ്ടം ഒപ്റ്റികിസിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലിലൂടെ ഐന്‍സ്റ്റിന്റെ സിദ്ധാന്തം തിരുത്തി

ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള മലയാളി ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ (86) അന്തരിച്ചു. കോട്ടയം പള്ളം സ്വദേശിയായ അദ്ദേഹം അമേരിക്കയിലെ ടെക്‌സാസില്‍ വച്ച് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.

എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശന്‍ എന്ന ഡോ. ഇസിജി സുദര്‍ശനന്‍ ക്വാണ്ടം ഒപ്റ്റികിസിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലിലൂടെ ഐന്‍സ്റ്റിന്റെ സിദ്ധാന്തം തിരുത്തിയതോടെയാണ് ശാസ്ത്രലോകം ഈ ശാസ്ത്ര പ്രതിഭയെ തിരിച്ചറിഞ്ഞത്. വൈദ്യനാഥ് മിശ്രക്കൊപ്പം നടത്തിയ കണ്ടുപിടുത്തം പിന്നീട് ക്വാണ്ടം സീനോ ഇഫക്റ്റ് എന്ന് അറിയപ്പെട്ടു. ഇതിന്റെ പേരില്‍ 2005ലെ നൊബേല്‍ പുരസ്‌കാരത്തിന് ഡോ. സുദര്‍ശന്‍ ശുപാര്‍ശചെയ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. എന്നാല്‍ നിരവധി തവണ പരിഗണിക്കപ്പെട്ടിട്ടും പുരസ്‌കാരം നല്‍കാത്തത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ടോക്യോണ്‍ കണങ്ങളെ കുറിച്ചും സുദര്‍ശന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട്.

പള്ളം എണ്ണയ്ക്കല്‍ ഐപ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമാ വര്‍ഗീസിന്റെയും മകനായി 1931 സപ്തംബര്‍ 16 നായിരുന്നു ഡോ. ജോര്‍ജ് സുദര്‍ശന്റെ ജനനം. കോട്ടയം സിഎംഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥികൂടിയായ അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും 1951ല്‍ ബിരുദവും തുടര്‍ന്ന് ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിനേടി. ഹോമി ഭാബ അടക്കമമുള്ളവരായിരുന്നു അക്കാലയളവില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ അധ്യാപക സഹായിയായ സുദര്‍ശന്‍ അവിടെ നിനാണ് പിഎച്ച്ഡി സ്വന്തമാക്കുന്നത്. പിന്നീട് ഹര്‍വാര്‍ഡ് യുനിവേഴ്‌സിറ്റി, ടെക്‌സസ് സര്‍വകലാശാല എന്നിവയടക്കം നിരവധി ഉന്നത സ്ഥാപനങ്ങളില്‍ പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബംഗളൂരു ഇന്ത്യന്‍ ഇന്റ്സ്റ്റിട്യൂട്ട് ഓഫ് സയന്‍സ്, ചെന്നൈ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് എന്നിവയുടെ ഡയറക്ടറായും സുദര്‍ശന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍