UPDATES

സയന്‍സ്/ടെക്നോളജി

ശത്രുവിനെ തുരത്താന്‍ സ്വയം പൊട്ടിത്തെറിക്കുന്ന ചാവേര്‍ ഉറുമ്പുകള്‍

വന്‍മരങ്ങളില്‍ വസിക്കുന്ന ഈ ഉറുമ്പുകള്‍ ശത്രുജിവികളെത്തുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കുന്നതിലൂടെ ശരീത്തിനുള്ളിലെ മഞ്ഞ നിറത്തിലുള്ള ആസിഡ് പുറത്തേക്ക് വമിപ്പിക്കുന്നു

ഒരു ജനതയെ സംരക്ഷിക്കാന്‍ സ്വജീവന്‍ നഷ്ടപ്പെടുത്തി ശത്രുക്കളെ തുരത്തിയ നിരവധി പോരാളികളെ നമുക്കറിയും. മനുഷ്യരില്‍ മാത്രമല്ല ജിവി വര്‍ഗ്ഗങ്ങളിലുമുണ്ട് ഇത്തരം ചാവേറുകള്‍. കൊളോബോപ്സിസ് എക്‌സ്‌പ്ലോഡന്‍സ് (Colobopsis explodens) എന്ന ഇനത്തില്‍ പെടുന്ന ഉറുമ്പുകള്‍ ഇത്തരം ചാവേര്‍ രീതി സ്വീകരിക്കുന്നവയാണ്. ശത്രുക്കളില്‍ നിന്നും തങ്ങളുടെ കൂടും മറ്റ് സഹ ഉറുമ്പുകളെയും സംരക്ഷിക്കുന്നതിനായി സ്വയം പൊട്ടിത്തെറിക്കുകയാണ് ഇവയുടെ രീതി.

വന്‍മരങ്ങളില്‍ വസിക്കുന്ന ഈ ഉറുമ്പുകള്‍ ശത്രുജിവികളെത്തുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കുന്നതിലൂടെ ശരീത്തിനുള്ളിലെ മഞ്ഞ നിറത്തിലുള്ള ആസിഡ് പുറത്തേക്ക് വമിപ്പിക്കുന്നു. ഇതിന്റെ രുക്ഷ ഗന്ധം ശത്രുക്കള്‍ക്ക് ജിവഹാനി വരുത്തിയോ, പ്രദേശത്തു നിന്നു തുരത്തിയോ മറ്റുള്ളവയെ സംരക്ഷിക്കുകയാണ് ഇവ ചെയ്യുന്നത്. ബൊറോനോയിലെ മഴക്കാടുകളിലെ ഉയര്‍ന്ന മരങ്ങളില്‍ കാണപ്പെടുന്ന ഇത്തരം ഉറുമ്പുകള്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതിലൂടെ ഇവയുടെ ജിവനും നഷ്ടപ്പെടുമെന്ന് വിയന്ന നാച്വറല്‍ ഹിസ്റ്ററി മ്യുസിയത്തിലെ ഗവേഷകനായ അലിസ് ലാസിനി പറയുന്നു. 1935 ലാണ് എക്‌സ്‌പ്ലോഡിങ്ങ് ഉറുമ്പുകളെ ആദ്യമായി കണ്ടെത്തിയതെന്ന് ശാസ്ത്ര പ്രസിദ്ധീകരമായ സൂക്കിസ് റിപോര്‍ട്ട് ചെയ്യുന്നു.

സാമൂഹിക ജീവികളായ ഉറുമ്പുകള്‍, തേനീച്ചകള്‍, ചിലന്തികള്‍ എന്നിവയിലും ഇത്തരം ആത്മഹത്യാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കാണപ്പെടാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തരം സാമൂഹിക ജീവികള്‍ സ്വന്തം സമൂഹത്തിനായി ജീവിതം ഹോമിക്കാന്‍ തയ്യാറാണെന്നും ഗവേഷകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍