UPDATES

സയന്‍സ്/ടെക്നോളജി

ജീവിക്കാന്‍ വേറെ ഗ്രഹം നോക്കിക്കോളൂ, 1000 കൊല്ലം കയ്യിലുണ്ട്; മാനവരാശിയോട് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു

മനുഷ്യരാശിയുടെ ഭാവിയേക്കരുതി നാം ബഹിരാകാശത്തേക്ക് പോകുന്നത് തുടരുക തന്നെ വേണം

കൃത്രിമ ബുദ്ധിയുടെ (artificial intelligence) വളര്‍ച്ച, കാലാവസ്ഥ മാറ്റത്തിന്റെ വിനാശങ്ങള്‍, അടുത്ത നൂറ്റാണ്ടിലെ ആണവ ഭീകരത എന്നിവയെയെല്ലാം മാനവരാശി അതിജീവിച്ചാലും ഭൂമിയിലെ നമ്മുടെ വാസം സൌജന്യമാണ് എന്നതിന് അര്‍ത്ഥമില്ല എന്നാണ് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത്. 2016 നവംബറില്‍ പീറ്റര്‍ ഹോളി വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് വാസത്തിന് മറ്റൊരു ഗ്രഹം കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടതായുള്ള സ്റ്റീഫന്‍ ഹോക്കിങ്സിന്റെ മുന്നറിയിപ്പ് വന്നത്. (2016 നവംബര്‍ 18നു അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പുനഃ പ്രസിദ്ധീകരിക്കുന്നു)

വിഖ്യാതനായ ഈ ഊര്‍ജതന്ത്രജ്ഞന്‍ വാസത്തിന് മറ്റൊരു ഗ്രഹം കണ്ടുപിടിക്കാന്‍ മനുഷ്യരാശിക്ക് ഒരു അന്ത്യദിനവും കൊടുത്തിരിക്കുന്നു: 1,000 വര്‍ഷം നമ്മുടെ കയ്യിലുണ്ട്.

അതില്‍ക്കൂടുതല്‍ ഭൂമിയില്‍ കഴിയുക എന്നുവെച്ചാല്‍ കൂട്ടത്തോടെ ഇല്ലാതാവുക എന്ന അപായസാധ്യതയാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നത് എന്നു ഹോക്കിങ് വിശ്വസിക്കുന്നു.

“മനുഷ്യരാശിയുടെ ഭാവിയേക്കരുതി നാം ബഹിരാകാശത്തേക്ക് പോകുന്നത് തുടരുക തന്നെ വേണം,” വ്യാഴാഴ്ച്ച ഓക്സ്ഫോഡ് സര്‍വ്വകലാശാല യൂണിയനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ 74-കാരനായ ഈ കാംബ്രിഡ്ജ് പ്രൊഫസര്‍ പറഞ്ഞു.

“ദുര്‍ബലമായ ഈ ഭൂമിയില്‍ നിന്നും വിട്ടുപോകാതെ ഇനിയൊരു 1,000 കൊല്ലം കൂടി നാം അതിജീവിക്കും എന്നു ഞാന്‍ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂഗോളത്തിന്റെ വിഭവസ്രോതസുകളെ കാര്‍ന്നുതിന്നുന്ന മനുഷ്യരാശി ഭൂമിയുടെ ദുരന്താത്മകമായ അന്ത്യത്തെ വേഗത്തിലാക്കിയേക്കും എന്നുകൂടി ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

വിവിധ മേഖലകളെ സ്പര്‍ശിച്ച പ്രഭാഷണത്തില്‍ പ്രപഞ്ചത്തിന്റെ ഉത്പത്തിയും ഐന്‍സ്റ്റീന്‍റെ ആപേക്ഷികത സിദ്ധാന്തവും മനുഷ്യരാശിയുടെ സൃഷ്ടി ഐതിഹ്യങ്ങളും ദൈവവുമടക്കമുള്ള നിരവധി കാര്യങ്ങള്‍ ഹോക്കിങ് പരാമര്‍ശിച്ചു. “പ്രകൃതിയുടെ ശക്തികളുടെയും അടിസ്ഥാന ഘടകങ്ങളുടെയും ഏകീകൃത ഊര്‍ജകണ വാദത്തിനുള്ള നിര്‍ദേശം” എന്ന രീതിയില്‍ PhysicsWorld.com-ലെ ലെറോണ്‍ ബോര്‍സ്റ്റന്‍ വിശദീകരിക്കുന്ന “എം-സിദ്ധാന്ത”തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വെല്ലുവിളികള്‍ ഏറെയാണെങ്കിലും സൈദ്ധാന്തിക ഊര്‍ജതന്ത്രത്തില്‍ ഗവേഷണം നടത്താനും ജീവിച്ചിരിക്കാനും കേമമായ ഒരു കാലമാണിതെന്നും കൂടി ഹോക്കിങ് പറഞ്ഞു.

“പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ചിത്രം കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ വല്ലാതെ മാറിയിരിക്കുന്നു. അതില്‍ ചെറിയൊരു സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ആഹ്ളാദവാനാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി വിട്ടുപോകുന്നതാണ് നമ്മുടെ നിലനില്‍പ്പിനുള്ള മികച്ച പ്രതീക്ഷ എന്നും ചോദ്യോത്തര വേളയില്‍ ഹോക്കിങ് പറഞ്ഞു.

മുന്നിലുള്ള വളരെ നിര്‍ണായകമായ നൂറ്റാണ്ടിനെ അതിജീവിക്കുക എന്നതാണ് പ്രധാനം.

“ഭൂഗോളത്തിന്റെ വിനാശം ഒരു പ്രത്യേക വര്‍ഷത്തില്‍ സംഭവിക്കാനുള്ള സാധ്യത കുറവാണെങ്കിലും അത് കാലങ്ങളിലൂടെ അടുത്ത ആയിരമോ പതിനായിരമോ വര്‍ഷത്തിനുള്ളില്‍ നടക്കാവുന്ന ഒരു അടുത്ത സാധ്യത തന്നെയാണ്. അപ്പോഴേക്കും നാം ബഹിരാകാശത്തിലേക്കും മറ്റ് നക്ഷത്രങ്ങളിലേക്കും വ്യാപിച്ചിരിക്കണം. അങ്ങനെ ഭൂമിയിലെ ദുരന്തം മനുഷ്യരാശിയുടെ ഒടുക്കമല്ല എന്നുറപ്പിക്കാം.”

2009 മുതല്‍ മനുഷ്യവാസത്തിന് അനുയോജ്യമായ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ തിരയുകയാണ് NASA.

തെരഞ്ഞെടുപ്പിനുള്ള 4,600 ഗ്രഹങ്ങളെയും സ്ഥിരീകരിച്ച മറ്റ് 2,300 ഗ്രഹങ്ങളെയും ഗവേഷകര്‍ കണ്ടെത്തി എന്നാണ് അവര്‍ പറയുന്നത്.

സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകം/ഡോക്യുമെന്‍ററി

“നമ്മുടെ സൂര്യനെ പോലെയുള്ള മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന സൌരയൂഥ ബാഹ്യമായ ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് 1995-ലാണ്,” എന്നു NASA പറയുന്നു. “ഇത്തരം ഗ്രഹങ്ങള്‍, പ്രത്യേകിച്ചും ഭൂമിയുടെ വലിപ്പമുള്ള ചെറിയ ഗ്രഹങ്ങള്‍, 21 വര്‍ഷം മുമ്പ് ശാസ്ത്ര കഥകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ആയിരക്കണക്കിന് കണ്ടുപിടിത്തങ്ങള്‍ക്ക് ശേഷം, ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ സ്വപ്നം കണ്ട ഒന്നിനെ കണ്ടെത്തുന്നതിന്റെ വക്കിലാണ് ജ്യോതിശാസ്ത്രജ്ഞര്‍.”

മാറിത്താമസിക്കുന്നതിനുള്ള സാധ്യതയ്ക്ക് മുമ്പ് സാങ്കേതിക വിദ്യ സൃഷ്ടിച്ച അപായ സാധ്യതകളെ നാം പരിഹരിക്കണമെന്നാണ് ഹോക്കിങ് പറയുന്നത്.

സാങ്കേതിക വിദ്യക്ക് മനുഷ്യരാശിയുടെ അതിജീവനം ഉറപ്പാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം കരുതുമ്പോഴും അതുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. ഭീഷണികളെക്കുറിച്ച് പറയുമ്പോള്‍ ഹോക്കിങ് ഒട്ടും മയപ്പെടുത്തുന്നില്ല.

“പൂര്‍ണമായ കൃത്രിമബുദ്ധിയുടെ വികാസം മനുഷ്യരാശിയുടെ അന്ത്യം കുറിച്ചെക്കുമെന്ന് ഞാന്‍ കരുതുന്നു,” 2014-ല്‍ ഓണ്‍ലൈന്‍ സ്വകാര്യത മുതല്‍ തന്റെ റോബോട്ട് മാതിരിയുള്ള ശബ്ദത്തോടുള്ള അടുപ്പം വരെ സ്പര്‍ശിച്ച ഒരു അഭിമുഖത്തില്‍ ഹോക്കിങ് ബി ബി സിയോട് പറഞ്ഞു.

നിലവിലുള്ള ഉപയോഗമുണ്ടെങ്കിലും ഇനിയും കൂടുതല്‍ വികസിപ്പിക്കുന്നത് മാരകമായ അബദ്ധമായിരിക്കാം എന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

“ഒരിക്കല്‍ മനുഷ്യര്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ചു കഴിഞ്ഞാല്‍, പിന്നെ അത് സ്വയം മെച്ചപ്പെടുകയും അനിതരസാധാരണമായ വേഗത്തില്‍ പുനഃക്രമീകരണം നടത്തുകയും ചെയ്യും,” ഈയടുത്ത മാസങ്ങളില്‍ ഹോക്കിങ് മുന്നറിയിപ്പ് തന്നു. “സാവധാനത്തിലുള്ള ജൈവ പരിണാമത്തിന്റെ പരിമിതിയുള്ള മനുഷ്യര്‍ക്ക് ഇതിനോട് മത്സരിക്കാനാവാതെ മറികടക്കപ്പെടും.”

മനുഷ്യന്‍ ഇപ്പോഴുള്ളത് ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ്; സ്റ്റീഫന്‍ ഹോക്കിംഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍