UPDATES

സയന്‍സ്/ടെക്നോളജി

മഡഗാസ്കർ ദ്വീപിൽ നിന്നും ശാസ്ത്രജ്ഞർ പുതിയതായി കണ്ടെത്തിയ അഞ്ച് കുഞ്ഞൻ തവളകൾ

മഡഗാസ്കറിൽ പുതിയതായി കണ്ടെത്തിയ 5 ഗ്രൂപ്പുകളെ ‘മിനി’ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്.

മഡഗാസ്കർ മേഖലയിൽ നിന്ന്  അഞ്ച് പുതിയ തരം കുഞ്ഞൻ തവള വർഗ്ഗങ്ങളെ കണ്ടെത്തി ബവേറിയയിലെ എൽഎംയു സർവകലാശാലയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ. കുഞ്ഞൻ തവള വംശത്തിലെ ഏറ്റവും വലിപ്പമുള്ളവ ഏതാണ്ട് ഒരു തള്ളവിരലിന്റെ നഖത്തോളം കാണും. ഏറ്റവും ചെറിയ സ്പീഷിസിനോ  അരിമണിയോളം മാത്രമേ വലിപ്പമുള്ളൂ. മഡഗാസ്കർ ദ്വീപിൽ മാത്രം ഏകദേശം 350 ഇനം തവളകളുണ്ട്. ശാസ്ത്ര ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത ധാരാളം തവളകളാണ്‌ ഈ പ്രദേശത്തുള്ളതെന്ന് ഇവിടെ ഗവേഷണം നടത്തി വരുന്ന ശാസ്ത്രജ്ഞർ പറയുന്നു.

‘ചെറിയ വായകളുള്ളവ’ (narrow mouthed ) എന്നറിയപ്പെടുന്ന തവളകളാണ്‌ മഡഗാസ്കറിൽ അധികവും. പുതിയതായി കണ്ടെത്തിയ അഞ്ച് തവളകളും ഈ ഗണത്തിൽ പെട്ടവ തന്നെയാണ്. അന്റാർട്ടിക്കയിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും ഈ ഗണത്തിൽ പെട്ട തവളകൾ  കാണപ്പെടാറുണ്ട്.  പീഡോഫ്‌റിൻ അമ്യുനിസ് എന്ന ലോകത്തിലെ ഏറ്റവും ചെറിയ തവളകളും ഈ ഗണത്തിലുള്ളവ തന്നെയാണ്. 7.7 മില്ലീമീറ്റർ മാത്രമാണ് ഇവയുടെ വലിപ്പം. മഡഗാസ്കറിൽ പുതിയതായി കണ്ടെത്തിയ 5 ഗ്രൂപ്പുകളെ ‘മിനി’ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്.

‘തവളകൾ കണ്ണിൽ പെടാത്തത്രയും ചെറുതായതുകൊണ്ട് തന്നെ വിവിധ  ഗ്രൂപ്പുകൾ തമ്മിലുള്ള വിത്യാസം അത്രവേഗം തിരിച്ചറിയപ്പെടണം എന്നില്ല. അതിനാൽ തന്നെ അവയ്ക്കിടയിൽ വൈവിധ്യങ്ങൾ കുറവാണെന്നാണ് എല്ലാവരും ധരിക്കാറ്. അത് തെറ്റാണ്’. മഡഗാസ്കർ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന മാർക്ക് ഡി സ്ക്രൂസ്‌ പറയുന്നു. മിനി മം, മിനിയേച്ചർ, മിനി സ്‌കൂൾ മുതലായ പേരുകലാണ് പുതിയതായി കണ്ടെത്തിയ തവളകളെ  ഇവർ വിളിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍