UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയില്‍ ജീവന്റെ സാധ്യത സൂചിപ്പിക്കുന്ന വാതകം കണ്ടെത്തിയതായി നാസ

ക്യൂരിയോസിറ്റി റോവറിന്റെ ഈ സുപ്രധാന കണ്ടെത്തല്‍ വളരെ ഗൗരവമായും ആവേശത്തോടെയുമാണ് നാസ ശാസ്ത്രജ്ഞര്‍ കാണുന്നത്.

ചൊവ്വയില്‍ ജീവന്റെ സാധ്യത സൂചിപ്പിക്കുന്ന വാതകം വലിയ തോതില്‍ കണ്ടെത്തിയതായി നാസ. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ വാഹനമാണ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ വലിയ അളവില്‍ മീഥേന്‍ വാതകം കണ്ടെത്തിയത്. ജീവനുള്ള വസ്തുക്കളാണ് മീഥേന്‍ വാതകം സാധാരണയായി ഉല്‍പ്പാദിപ്പിക്കുന്നത്. ക്യൂരിയോസിറ്റി റോവറിന്റെ ഈ സുപ്രധാന കണ്ടെത്തല്‍ വളരെ ഗൗരവമായും ആവേശത്തോടെയുമാണ് നാസ ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇന്ത്യക്കാരനായ അശിന്‍ ആര്‍ വാസവദയാണ് ഈ ദൗത്യത്തിന്റെ പ്രോജക്ട് സയന്റിസ്റ്റ്.

ദൗത്യം നിയന്ത്രിക്കുന്നവര്‍ ക്യൂരിയോസിറ്റിക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇതിന്റെ റിസള്‍ട്ട് തിങ്കളാഴ്ച ലഭിച്ചേക്കും. ചൊവ്വയില്‍ മീഥേന്റെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ട കണ്ടെത്തലാണ്. ഈ മിഥേന്‍ വളരെയടുത്ത് പുറത്തുവിട്ടതായിരിക്കാനും സാധ്യതയുണ്ട്. ഭൂമിയില്‍ ഇത്തരം മൈക്രോബ്‌സ് മെഥാനോജെന്‍സ് എന്നാണ് അറിയപ്പെടുന്നത്. അതേസമയം ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് മുമ്പായി കൂടുതല്‍ പരിശോധന ആവശ്യമാണ് എന്ന് നാസ പറയുന്നു.

യൂറോപ്യന്‍ സ്‌പേസ് എജന്‍സിയുടെ മാഴ്‌സ് എക്‌സ്പ്രസ് ആണ് ആദ്യമായി മീഥേന്‍ സാന്നിധ്യത്തിന്റെ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെലസ്‌കോപ് നിരീക്ഷണത്തിലൂടെയും ഇത്തരമൊരു സൂചന ലഭിച്ചിരുന്നു. അതേസമയം ടെലസ്‌കോപ് വഴി കണ്ടത് മരീചിക പോലെ ഒന്നായിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍