UPDATES

സയന്‍സ്/ടെക്നോളജി

ആഗോള താപനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെ: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ്

നിലവിലെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ ഇതേനിലയില്‍ തുടര്‍ന്നാല്‍ 2030ഓടെ ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും

ഐപിസിസി പുറത്തുവിട്ട കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ടിലൂടെ ലോകം അടുത്തുതന്നെ വലിയ തോതിലുള്ള സമുദ്രനിരപ്പ് വര്‍ധനവിനും വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷിയാകുമെന്ന് വ്യക്തമായിരിക്കുകയാണ്. കൃഷി, മത്സ്യബന്ധന മേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യ പോലുള്ള ജനസംഖ്യ കൂടിയ രാജ്യങ്ങളെയായിരിക്കും ആഗോള താപനം ഏറ്റവുമധികം ബാധിക്കുകയെന്ന് പരിസ്ഥിതി ബൗദ്ധിക കേന്ദ്രമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ) പറയുന്നു.

താപനം 1.5 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ തന്നെ അതിന്റെ പരിണിതഫലം കടുത്തതാണെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും എന്നാല്‍ 2 ഡിഗ്രി സെല്‍ഷ്യസ് ആകുന്നതോടെ ദരിദ്ര രാജ്യങ്ങളെയും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെയും രൂക്ഷമായായിരിക്കും ബാധിക്കുകയെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ്(സിഎസ്ഇ) വ്യക്തമാക്കി. ആഗോള താപനത്തിന്റെ ദുരന്തം ഒഴിവാക്കണമെങ്കില്‍ സമൂഹത്തില്‍ വലിയതോതിലുള്ള പരിവര്‍ത്തനം ആവശ്യമാണെന്നും ഐക്യരാഷ്ട്ര സംഘടന ഇന്നലെ പുറത്തുവിട്ട സുപ്രധാന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നിലവിലെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ ഇതേനിലയില്‍ തുടര്‍ന്നാല്‍ 2030ഓടെ ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന ആഗോള കൂട്ടായ്മയ്ക്ക് അമേരിക്കയാണ് തടസ്സം നില്‍ക്കുന്നത്. അതേസമയം അമേരിക്കയുടെ ഈ തടസ സമീപനത്തിനെതിരെ ലോകം ഒന്നിക്കണമെന്നും പാരിസ് കരാര്‍ നടപ്പാക്കണമെന്നും സിഎസ്ഇ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ഫ്രേയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ മറ്റ് വഴികളില്ലെന്നും ഇവര്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനം അഡ്രസ് ചെയ്യാന്‍ ലോകത്തിന് ഒരു പ്ലാന്‍ ബി ആവശ്യമാണ്. 1.5 ഡിഗ്രി സെല്‍ഷ്യസ് ലോകത്തിനായും ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിനുമായി ഒരു ആഗോള കൂട്ടായ്മ രൂപീകരിക്കാന്‍ ഇന്ത്യ മുന്നോട്ട് വരണമെന്നാണ് സിഎസ്ഇ പറയുന്നത്.

ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നതിന്റെ പരിണിതഫലം മുമ്പത്തേതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്ര ഭൂഷണ്‍ അറിയിച്ചു. ലോകം ഏറ്റവും വലിയ സമുദ്രനിരപ്പ് വര്‍ദ്ധനവിനാണ് സാക്ഷിയാകാന്‍ പോകുന്നത്. താപനം 1.5 സിയില്‍ നിന്നും 2 സിയിലെത്തി ചേരുന്നതോടെ കൂടൂതല്‍ നാശനഷ്ടങ്ങളുണ്ടാകും. ഐപിസിസിയുടെ അഞ്ചാം വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ കൂടുതലായിരിക്കും ഇത്.

ആഗോള താപനത്തിന്റെ ദുരന്തം തൊട്ടരികെയെന്ന് യുഎന്‍ റിപ്പോര്‍ട്ട്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ പന്ത്രണ്ട് വര്‍ഷം മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍