UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ- 2 എങ്ങനെ ജലം കണ്ടെത്തും; ഈ വീഡിയോ കാണുക

ചന്ദ്രനിലെ ജല, ജീവ സാന്നിധ്യത്തിനുള്ള സാധ്യകളാണ് പേടകം വിശദമായി പരിശോധയ്ക്ക് വിധേയമാക്കുന്നത്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഉച്ചക്ക് ശേഷം 3.27 ഓടെയായിരുന്നു  277x 89427 കിലോ മീറ്റര്‍ വരുന്ന നിർണായകമായ ഭ്രമണപഥത്തിലേക്കാണ് പേടകം ഉയര്‍ത്തിയത്. 646 സെക്കന്റ് ജ്വലനപ്രകൃയയിലൂടെയാണ് ഭ്രമണപഥം ഉയർത്തില്‍ നടപടി. അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമുയര്‍ത്തല്‍ ഓഗസ്റ്റ് ആറിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ അഭിമാന ദൗത്യവുമായി ചന്ദ്രയാൻ ചന്ദ്രനോട് കൂടുതൽ അടുക്കുമ്പോഴും ഏവരും കാത്തിരിക്കുന്നത് ചന്ദ്രനില്‍ ഇറങ്ങുന്ന പേടകം ഉപരിതലത്തിന് കീഴിലുള്ള ജല സാന്നിധ്യം ഏത് തരത്തിൽ കണ്ടെത്തുമെന്നതാണ്. മിഷൻ വിജയത്തിലേക്ക് അടുക്കുമ്പോൾ ഇക്കാര്യം വിശദീകരിക്കുകയാണ് ഐഎസ് ആർഒ. ഐഎസ് ആർഒയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്എസ്പിഒ ഡയറക്ടർ പി ശ്രീകുമാറിന്റെ വിവരണത്തോടെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

കട്ടികുറഞ്ഞ അന്തരീക്ഷമാണ് ചന്ദ്രന്റേത്. ഇതിനെ സർഫൈസസ് ബൗണ്ടറി എക്സോസ്പിയർ എന്ന് വിളിക്കുന്നു. ഇവിടെയാണ് ചന്ദ്രയാൻ 1 വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് അപ്പുറത്തേക്കുള്ള സാധ്യതകളാണ് ചന്ദ്രയാൻ 2 തേടുന്നത്.  ചന്ദ്രനിലെ ജല, ജീവ സാന്നിധ്യത്തിനുള്ള സാധ്യകളാണ് പേടകം വിശദമായി പരിശോധയ്ക്ക് വിധേയമാക്കുന്നത്.

അഞ്ചു ഘട്ടങ്ങളിലായി ചാന്ദ്രയാൻ 2 പേടകം അവസാന ഭ്രമണപഥത്തിലെത്തും. തുടർന്നാണ് ഇഞ്ചക്‌ഷൻ ബേൺ–(ചന്ദ്രനിലേക്ക് ഒരു പേടകത്തെ കൃത്യമായി എത്തിക്കുന്നതിന് കൃത്യമായ ഭ്രമണപഥത്തിൽത്തന്നെ അതിനെ സ്ഥാപിക്കുക എന്ന നടപടിയാണിത്). അവിടെ നിന്ന് ഘട്ടംഘട്ടമായി താഴെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇറങ്ങിയ ശേഷം ‘വിക്രം’ എന്ന ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിങ് നടത്തും. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് ‘പ്രഗ്യാൻ’ റോവർ പര്യവേഷണത്തിനായി പുറത്തേക്ക് എത്തും.

ഉയർന്ന റെസല്യൂഷൻ ക്യാമറകൾക്കൊപ്പം അത്യാധുനിക ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററുകൾ, എക്സ്-റേ സ്പെക്ട്രോമീറ്ററുകൾ, മാസ് സ്പെക്ട്രോമീറ്ററുകൾ എന്നിവയാണ് ചന്ദ്രയാൻ 2 വിലെ പ്രഗ്യാനിൽ ഉപയോഗിച്ചിട്ടുള്ളത്. റോവറിലെ നൂതന സിന്തറ്റിക് അപ്പർച്ചർ റഡാർ ചന്ദ്രന്റെ ഉപരിതലത്തിന് താഴെയുള്ള ജലം തിരയാനും സമീപഭാവിയിൽ ജീവൻ സാധ്യമാണോ എന്ന് കണ്ടെത്താനും കഴിയുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക തകരാറിനെത്തുടർന്ന് ഒരാഴ്ച വൈകി ജൂലൈ 22 നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപെയ്സ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചത്. ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. 3877 കിലോയാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ പൂർണഭാരം. ‘ഭാരമേറിയ’ ദൗത്യമായതിനാൽത്തന്നെ വഹിക്കുന്നത് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക് ത്രീ/എം1 ആണ് (ബാഹുബലി).

രവീഷ് കുമാര്‍: തന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് മോദിയോട് ചോദിച്ച മാധ്യമ ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍