UPDATES

സയന്‍സ്/ടെക്നോളജി

‘ശത്രു റഡാറുകളും ഇനി നീരീഷണത്തിൽ’; മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങൾ; എമ്യൂസാറ്റിനൊപ്പം ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു ഇലക്ട്രോണിക് ഇന്റെലിജന്റ് സാറ്റലൈറ്റായ എമ്യൂസാറ്റിന്റെ വിക്ഷേപണം.

സാറ്റ്ലൈറ്റ് വേധ മിസൈല്‍ വിജയകരമായി പരീക്ഷച്ചതിന് പിറെ ചരിത്ര ദൗത്യവുമായി വീണ്ടും ഇന്ത്യ. ശത്രു രാജ്യങ്ങളുടെ റഡാറുകൾ കണ്ടുപിടിക്കുന്നതിനുള്ള ഐഎസ്ആർഒ ഉപഗ്രഹം എമ്യുസാറ്റ് വിക്ഷേപിച്ചു. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു ഇലക്ട്രോണിക് ഇന്റെലിജന്റ് സാറ്റലൈറ്റായ എമ്യൂസാറ്റിന്റെ വിക്ഷേപണം.

വിഎസ്എൽവി 47 മത് ദൗത്യമായാണ് എമ്യൂസാറ്റിന്റെ വിക്ഷേപണം. ഇന്ത്യുടെ നീരീക്ഷണ ഉപഗ്രത്തിന് പുറമെ വിദേശ രാജ്യങ്ങളുടെ 28 ചെറു ഉപഗ്രഹങ്ങളും പിഎസ് എൽപി ഇന്ന് ഭ്രമണപഥത്തിൽ എത്തിക്കും. ശ്രീഹരിക്കോട്ടയിലെ 71ാം വിക്ഷേപണമാണിത്. അതേസമയം, വിക്ഷേപണം നേരിൽ കാണാനും സാധാരണക്കാര്‍ക്ക് അവസരം ഒരുക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തത്തിൽ പൊതുജനങ്ങൾക്ക് അവസരം നൽകുന്നത്.

ഭൂമിയോട് അടുത്ത് ഭ്രമണപഥത്തിലായിരിക്കും 463 കിലോ ഗ്രാം ഭാരമുള്ള എമ്യൂസാറ്റ് പ്രവർത്തിക്കുക. ഇതിന്റെ പ്രവർത്തന മേലയിലെ ശത്രുറഡാറുകളെ സൂക്ഷമായി നിരീക്ഷിക്കുകയാണ് എമ്യൂസാറ്റ് ദൗത്യം. നേരത്തെ റഡാറുകളെ നിരീക്ഷിക്കാൻ വിമാനങ്ങളെ ആയിരുന്നു നിയോഗിച്ചിരുന്നത്. ഇതിന് പകരമാണ് ഇപ്പോൾ സ്വന്തം സാറ്റ്ലൈറ്റ് വിക്ഷേപിക്കുന്നത്.

ഇതിന് പിറകെ മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന പ്രത്യേകതയും ഇത്തവണത്തെ വിക്ഷേപണത്തിനുണ്ട്. ചരിത്രത്തിലാദ്യമായാണ് പിഎസ്എൽവി 45 ഇത്തരം ഒരു ദൗത്യവുമായി രംഗത്തെത്തുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍