ഭൂമിയില്‍ നിന്ന് 111 പ്രകാശ വര്‍ഷം അകലെയാണ് കെ 2-18 ബിയുടെ സ്ഥാനം.
ജ്യോതിശാസ്ത്രജ്ഞര്‍ ആദ്യമായി വാസയോഗ്യമായ ജലാംശമുള്ള ഗ്രഹം കണ്ടെത്തി. അന്യഗ്രഹ ജീവിതത്തിനായുള്ള തിരച്ചിലിനൊടുവില്‍ കെ 2-18 ബി എന്ന് വിളിക്കുന്ന ഈ ഗ്രഹത്തില്‍ അതിനുള്ള സാധ്യത തെളിയുന്നുണ്ടെന്നാണ് നിലവിലെ വിവരങ്ങള്‍വച്ചുള്ള പ്രതീക്ഷ. ലണ്ടന്‍ സര്‍വ്വകലാശാല (UCL – University College London) പ്രൊഫസര്‍ ഗിയോവാന ടിനിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്.
കണ്ടെത്തലിനെ ‘അവിശ്വസനീയം’ എന്ന് വിശേഷിപ്പിച്ച പ്രൊ. ടിനിറ്റി പറയുന്നത്, ‘ഞങ്ങളിതാദ്യമാണ് ജീവന്റെ സാന്നിധ്യത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്ന താപനിലയുള്ള ഒരു നക്ഷത്രത്തിലെ വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തുന്നത്’ എന്നാണ്. പത്ത് വര്‍ഷത്തിനുള്ളില്‍, കെ 2-18 ബി യുടെ അന്തരീക്ഷത്തില്‍ ജീവജാലങ്ങള്‍് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വാതകങ്ങള്‍ ഉണ്ടോ എന്ന് നിര്‍യിക്കാന്‍ പുതിയ ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് കഴിഞ്ഞേക്കും.
ഒരു നക്ഷത്രത്തിന് ചുറ്റുമുള്ള പ്രദേശമാണ് വാസയോഗ്യമായ മേഖലയായി കണ്ടെത്തിയിരിക്കുന്നത്. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക രൂപത്തില്‍ വെള്ളം നിലനില്‍ക്കാന്‍ പര്യാപ്തമായ താപനിലയുമുണ്ട്. ഭൂമിയില്‍ നിന്ന് 111 പ്രകാശ വര്‍ഷം (650 മില്ല്യണ്‍ മില്ല്യണ്‍ മൈല്‍) അകലെയാണ് കെ 2-18 ബിയുടെ സ്ഥാനം.
അതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ക്കായി 2020കളില്‍ അടുത്ത തലമുറ ബഹിരാകാശ ദൂരദര്‍ശിനി എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും. അതുവരെ ജീവജാലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വാതകങ്ങള്‍ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ തേടുക എന്നതുമാത്രമാണ് വയാണ് ഏക പോംവഴി എന്ന് ഡോ. ഇംഗോ വാള്‍ഡ്മാന്‍ അഭിപ്രായപ്പെടുന്നു.
വിശദമായ വായനയ്ക്ക് സയന്റിഫിക്ക് ജേര്‍ണല്‍ ‘നേച്ചര്‍ അസ്‌ട്രോണമി’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് – Nature Astronomy
Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ