UPDATES

സയന്‍സ്/ടെക്നോളജി

പ്രകാശസംശ്ലേഷണം നടത്താനാകുന്ന കൃത്രിമ ഇലകൾ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ

ഇതിനുമുൻപ് തന്നെ കൃത്രിമ ഇലകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇലകളെ ലാബിനു പുറത്തെത്തിക്കാനാകുന്നത്.

പ്രകാശസംശ്ലേഷണം നടത്താനും അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാനും കൃത്രിമ ഇലകൾ കണ്ടെത്തി ഒരു കൂട്ടം ശാസ്തജ്ഞർ. ചിക്കാഗോയിലെ ഇല്ലിനിയോസ് സർവകലാശാലയിലെ ഗവേഷകരാണ് ശാസ്ത്രലോകത്തെ ആകെ ആഹ്ളാദിപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയത്. ACS  സസ്‌റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനീയറിങ് എന്ന ജേര്ണലിലാണ് പരീക്ഷണഫലം പ്രസിദ്ധീകരിച്ചത്.

ഇതിനുമുൻപ് തന്നെ ലബോറട്ടയ്ക്കുള്ളിൽ വെച്ച് പ്രത്യേകമായി സജ്ജീകരിച്ച സംവിധാനങ്ങൾ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തുന്ന കൃത്രിമ ഇലകൾ ചില ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ ആ ഇലകൾക്കൊക്കെയും ടാങ്കിൽ നിന്ന് നിശ്ചിത മർദ്ദത്തിൽ പുറത്തവരുന്ന കാർബൺ ഡൈ ഓക്‌സൈഡ്  മാത്രമേ ആഗിരണം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

ഈ പുതിയ പഠനം പുറത്ത് വരുന്നതോടെ കൃത്രിമ ഇലകളെ ലബോറട്ടറിയിൽ നിന്ന് പുറത്തെത്തിക്കാനാകും. യഥാർത്ഥ ഇലകളെ അപേക്ഷിച്ച് 10 മടങ്ങ് അധികം അളവ് കാർബൺ ഡൈ ഓക്‌സൈഡ് കൃത്രിമ ഇലകൾക്ക് ആഗിരണം ചെയ്യാനാകും. എന്നാൽ അന്തരീക്ഷ വായുവിൽ നിന്ന് എത്രത്തോളം ഫലപ്രദമായി കാർബൺഡൈ ഓക്‌സൈഡ് മാത്രം വലിച്ചെടുക്കാനാകും എന്ന് തുടർപരീക്ഷണങ്ങൾ നടത്തിയതിനു ശേഷം മാത്രമേ ഉറപ്പിക്കാനാകൂ. കൽക്കരി ഖനികൾ പോലുള്ള ഇടങ്ങളിൽ ഈ കൃത്രിമ ഇലകൾ ഉപയോഗിക്കാനാകുന്നതിന്റെ സാധ്യതയെക്കുറിച്ചും കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍