UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്ത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍

“മണിക്കൂറില്‍ പത്തിനും 15നുമിടയ്ക്ക് മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന, ചൊവ്വയുടെ ആദ്യ ശബ്ദമാണിത്”.

നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍, ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്തു. 10 ദിവസം മുമ്പാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങിയത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ചൊവ്വയിലെ കാറ്റിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കി. ദൗത്യത്തിന്റെ ആദ്യത്തെ ആഴ്ച തീവ്രത കുറഞ്ഞ കാറ്റിന്റെ ശബ്ദമാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ശേഖരിച്ചിരിക്കുന്നത്.

മണിക്കൂറില്‍ പത്തിനും 15നുമിടയ്ക്ക് മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന, ചൊവ്വയുടെ ആദ്യ ശബ്ദമാണിത് – കാലിഫോര്‍ണിയയിലെ പാസാഡീനയിലുള്ള നാസ ലാബിലെ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബാനെര്‍ഡ്ട് പറഞ്ഞു. എയര്‍പ്രഷര്‍ സെന്‍സറും സീസ്‌മോമീറ്ററും ഉപയോഗിച്ചാണ് കാറ്റിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. ചൊവ്വയിലെ കുറഞ്ഞ വായുസാന്ദ്രതയാണ് തീവ്രത കുറഞ്ഞ കാറ്റുണ്ടാക്കുന്നത്.

Avatar

സയന്‍സ് ഡസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍