UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വേദന അറിയുന്ന ത്വക്കിലെ ‘അവയവം’ ശാസ്ത്രജ്ഞര്‍ കണ്ടെത്തി, ചികില്‍സയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വാദം

ഏതുതരത്തിലാണ് ചർമ്മത്തിലെ കോശങ്ങളുടെ സ്വഭാത്തെ കുറിച്ച് പരിശോധിച്ചത് എന്ന് സയൻസ് ജേണലിൽ എഴുതിയ ലേഖനത്തില്‍ ഗവേഷകര്‍ വിശദമായി തന്നെ പ്രദിപാദിക്കുന്നുണ്ട്.

വേദന അറിയുന്ന ത്വക്കിലെ പുതിയ ‘അവയവം’ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് പുതിയ വേദനസംഹാരികളായ മരുന്നുകളുടെ വികാസത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. വേദന സംവേദനം ചെയ്യുന്ന നാഡീകോശങ്ങൾക്ക് ചുറ്റുമായി ചില പ്രത്യേക കോശങ്ങൾകൂടെ പുതുതായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ചർമ്മത്തിന്റെ പുറം പാളിയിലേക്ക് നീളുന്ന ഈ സെല്ലുകളാണ് യഥാർത്ഥത്തിൽ വേദന അനുഭവപ്പെടാന്‍ കാരണമാകുന്നത്.

പുതിയ കണ്ടെത്തൽ വേദനയെക്കുറിച്ച് കൂടുതൽ അറിവ് നൽകുന്നതാണെന്നും , ഒപ്പം ദീർഘകാലമായി നിലനിൽക്കുന്ന കുഴപ്പിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ സഹായിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ‘ഈ കോശങ്ങൾ യഥാർത്ഥത്തിൽ വിട്ടുമാറാത്ത ചിലതരം വേദനകള്‍ക്ക് കാരണമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യ’മെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകരില്‍ ഒരാളായ പ്രൊഫ. പാട്രിക് എർഫോർസ്

ഏതുതരത്തിലാണ് ചർമ്മത്തിലെ കോശങ്ങളുടെ സ്വഭാത്തെ കുറിച്ച് പരിശോധിച്ചത് എന്ന് സയൻസ് ജേണലിൽ എഴുതിയ ലേഖനത്തില്‍ ഗവേഷകര്‍ വിശദമായി തന്നെ പ്രദിപാദിക്കുന്നുണ്ട്. നീരാളിയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ കോശങ്ങള്‍ ശരീര ചർമ്മത്തിന്റെ പുറം പാളിക്ക് താഴെയായാണ് കാണപ്പെടുന്നതെന്നും അതിന്റെത നീളമുള്ള എക്സ്റ്റെൻഷനുകൾ അവസാനിക്കുന്നത് വേദന സംവേദിക്കുന്ന നാഡീകോശങ്ങളുടെ അറ്റത്താണെന്നും പഠനം പറയുന്നു. നാഡീകോശങ്ങളെ ചുറ്റിപ്പിടിച്ച് അവയെ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ഒരു തരം ഷ്വാർ സെല്ലുകളാണ് അവയെന്നും പഠനം വ്യക്തമാക്കുന്നു.

പുറംതൊലിയുടെ അവസാന ഭാഗത്ത് നാഡീകോശങ്ങള്‍ എത്തുന്നുവെന്നു മാത്രമാണ് ഇക്കാലമത്രയും കരുതിപ്പോന്നിരുന്നത്. എന്നാല്‍ അവക്ക് കൃത്യമായ രൂപവും മറ്റു സ്വഭാവ ഗുണങ്ങളും ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ് ഈ തിരിച്ചറിവ്. ഷ്വാർ സെല്ലുകൾക്ക് വേദന അനുഭവപ്പെടും എന്നതാണ് ഈ ഗവേഷക സംഘത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ. ജനിതകമാറ്റം വരുത്തിയ എലികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് മെഡിക്കല്‍ സയൻസിന് പുതിയ ദിശാബോധം നല്‍കിയേക്കാവുന്ന കണ്ടെത്തലായി മാറിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍