UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രനില്‍ ആദ്യം കാല്‍ കുത്തിയത് നീല്‍ ആംസ്‌ട്രോംഗ്, എന്നാല്‍ ആദ്യം മൂത്രമൊഴിച്ചത് ബുസ് ആല്‍ഡ്രിന്‍

“ചന്ദ്രനില്‍ ഓരോരുത്തര്‍ക്കും അവരുടെ ആദ്യത്തേത് പറയാനുണ്ട്. പക്ഷെ ഈ ഒന്നിന് മറ്റ് അവകാശികളില്ല” –

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ഇന്ന് രാത്രി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ചരിത്ര യാത്രയുടെ ചില രസകരമായ സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നു. അതിലൊന്ന് ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി മൂത്രമൊഴിച്ച സംഭവമാണ്.

“മനുഷ്യന് ചെറിയൊരു കാല്‍വയ്പ്, മനുഷ്യരാശിക്കോ വലിയൊരു കുതിച്ചുചാട്ടം” – ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോംഗിന്റെ ചരിത്രപ്രസിദ്ധമായ ആദ്യ പ്രതികരണമായിരുന്നു ഇത്. എന്നാല്‍ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് രണ്ടാമതായി കാല്‍ കുത്തിയ മനുഷ്യനും നീല്‍ ആംസ്‌ട്രോംഗിന്റെ സംഘാംഗവുമായ ബുസ് ആല്‍ഡ്രിനാണ്. നേരത്തെ 2016ല്‍ ഓപ്പീ ആന്‍ഡ് ആന്റണി റേഡിയോ ഷോയില്‍ ബുസ് ആല്‍ഡ്രിന്‍ ഇക്കാര്യം പറഞ്ഞിരുന്നു. നീല്‍ ആംസ്‌ട്രോംഗ് സാംപിളുകള്‍ കളക്ട് ചെയ്യുകയായിരുന്നു, അപ്പോളാണ് താന്‍ ചരിത്രം കുറിച്ചത് എന്നാണ് ബുസ് ആല്‍ഡ്രിന്‍ പറഞ്ഞിട്ടുള്ളത്.

ആദ്യം കാല് കുത്തേണ്ടിയിരുന്നത് താനായിരിക്കുമെന്ന് ആല്‍ഡ്രിന്‍ കരുതിയിരുന്നതായി ഷൂട്ട് ഫോര്‍ ദ മൂണ്‍ എന്ന പുസ്തകത്തില്‍ ജയിംസ് ഡൊണോവന്‍ പറയുന്നുണ്ട്. സൈനികനായ ബുസ് ആല്‍ഡ്രിനേക്കാള്‍ സിവിലിയനായിരുന്ന ആംസ്ട്രോംഗ് ചന്ദ്രനില്‍ ആദ്യം കാല് കുത്തട്ടെ എന്നാണ് അമേരിക്കന്‍ ഭരണകൂടം താല്‍പര്യപ്പെട്ടത് എന്നും പുസ്തകത്തില്‍ പറയുന്നു.

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ച സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ആല്‍ഡ്രിന്‍ ഇങ്ങനെ പറഞ്ഞു – ആരുമുണ്ടായിരുന്നില്ല, ഞാന്‍ എന്റെ പാന്റില്‍ മൂത്രമൊഴിച്ചു. ഒരു തമാശയും പാസാക്കി – “ചന്ദ്രനില്‍ ഓരോരുത്തര്‍ക്കും അവരുടെ ആദ്യത്തേത് പറയാനുണ്ട്. പക്ഷെ ഈ ഒന്നിന് മറ്റ് അവകാശികളില്ല”.

വായനയ്ക്ക്: One giant leak for mankind: How Buzz Aldrin beat Neil Armstrong on the moon

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍