UPDATES

സയന്‍സ്/ടെക്നോളജി

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ സംബന്ധിച്ച കണ്ടുപിടിത്തത്തിന് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

LIGO (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) ഡിക്ടറ്ററാണ് ഇവരുടെ കണ്ടുപിടിത്തം.

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് – റെയ്‌നര്‍ വെയ്‌സ്, ബാരി സി ബാരിഷ്, കിപ് എസ് തോണ്‍ എന്നിവര്‍ക്ക്. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ സംബന്ധിച്ച കണ്ടുപിടിത്തത്തിനാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. LIGO (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) ഡിക്ടറ്ററാണ് ഇവരുടെ കണ്ടുപിടിത്തം. ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രൗണ്‍ (11 ലക്ഷം ഡോളര്‍) ആണ് പുരസ്‌കാര തുക. കഴിഞ്ഞ 25 വര്‍ഷമായി ഫിസിക്‌സ് നൊബേല്‍ ഒന്നിലധികം പേര്‍ പങ്കുവയ്ക്കുന്നതാണ് പതിവ്.

ഈ കണ്ടുപിടിത്തം പുതിയ ലോകത്തേക്കുള്ള വാതിലാണെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാഡമി വിലയിരുത്തി. സൂര്യനും ഭൂമിയും എങ്ങനെയാണ് സ്‌പേസ് ടൈം ചുരുക്കുന്നതെന്ന് കമ്പ്യൂട്ടര്‍ ചിത്രീകരണം വ്യക്തമാക്കുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരു നൂറ്റാണ്ട് മുമ്പ് സൂചിപ്പിച്ചിരുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കൂടുതല്‍ വിശദമായ കണ്ടുപിടിത്തം 2015ലാണുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍