UPDATES

സയന്‍സ്/ടെക്നോളജി

മൂന്ന് പേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍; ലേസര്‍ ഫിസിക്സിലെ കണ്ടുപിടിത്തത്തിന്

ലേസര്‍ ഫിസിക്‌സിലെ കണ്ടുപിടിത്തത്തിനാണ് അംഗീകാരമെന്ന് നൊബേല്‍ ജൂറി അറിയിച്ചു.

ഇത്തവണ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. ആര്‍തര്‍ അഷ്‌കിന്‍ (യുഎസ്) ജെറാര്‍ഡ് മൂറോ (ഫ്രാന്‍സ്), ഡോണ സ്ട്രിക്ലാന്‍ഡ് (കാനഡ) എന്നിവര്‍ക്കാണ് പുരസ്‌കാരം. ലേസര്‍ ഫിസിക്‌സിലെ കണ്ടുപിടിത്തത്തിനാണ് അംഗീകാരമെന്ന് നൊബേല്‍ ജൂറി അറിയിച്ചു. വ്യവസായ രംഗത്തും ആരോഗ്യരംഗത്തും ഉപയോഗിക്കുന്ന ആധുനിക പ്രിസിഷന്‍ ഇന്‍സ്ട്രുമെന്റുകള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് നയിച്ചത് ഈ കണ്ടുപിടിത്തമാണ്. നേത്ര ശസ്ത്രക്രിയയ്ക്കും മറ്റും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.

ആര്‍തര്‍ അഷ്‌കിന് ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രോണര്‍ ആണ് പുരസ്‌കാരമായി ലഭിച്ചത് (താണ്ട് 7,33,84,891.65 ഇന്ത്യന്‍ രൂപ). പദാര്‍ത്ഥങ്ങളേയും ആറ്റങ്ങളേയും വൈറസുകളേയും മറ്റഅ ജീവകോശങ്ങളേയും അവയുടെ ലേസബര്‍ ബീം ഫിംഗറുകള്‍ ഉപയോഗിച്ച് ഉപയോഗിച്ച് പിടിച്ചെടുക്കുന്ന ഒപ്റ്റിക്കല്‍ ട്വീസറുകളുടെ കണ്ടുപിടിത്തത്തിനാണ് ആര്‍തര്‍ അഷ്‌കിന് അംഗീകാരം ലഭിച്ചത്. ഭൗതികവസ്തുക്കള്‍ നീക്കുന്നതിനായി ലൈറ്റിന്റെ റേഡിയേഷന്‍ സമ്മര്‍ദ്ദം ഉപയോഗിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞു. സയന്‍സ് ഫിക്ഷനുകള്‍ കണ്ടിരുന്ന പഴയ സ്വപ്‌നം പുരസ്‌കാര ദാതാക്കളായ റോയല്‍ സ്വീഡിഷ് അക്കാഡമി ഇതിനെ വിശേഷിപ്പിച്ചത്.

74കാരനായ ജെറാര്‍ഡ് മൂറോയ്ക്കും ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയായ ഡോണ സ്ട്രിക്ലാന്‍ഡും നൊബേലിന് അര്‍ഹരായത് അള്‍ട്രോ ഷോര്‍ട്ട് ഒപ്ടിക്കല്‍ പള്‍സസ് സൃഷ്ടിക്കാനുള്ള രീതി വികസിപ്പിച്ചതിലൂടെയാണ്. ഇത് മനുഷ്യന്‍ ഇതുവരെ സൃഷ്ടിച്ച എറ്റവും ഹ്രസ്വവും തീവ്രതയുള്ളതുമായ ലേസര്‍ പള്‍സുകളാണ് എന്ന് ജൂറി പറയുന്നു. കറക്ടീവ് ഐ സര്‍ജറിക്ക് ഇത് ഉപയോഗപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം യുഎസ് ആസ്‌ട്രോഫിസിസിസ്റ്റുകളായ ബാരി ബാരിഷും കിപ് തോണും റെയ്‌നര്‍ വെയ്‌സും ഭൗതികശാസ്ത്ര നൊബേല്‍ നേടിയത് ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടുപിടിത്തത്തിനായിരുന്നു. ആപേക്ഷികതാ സിദ്ധാത്തിന്റെ ഭാഗമായി ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നതാണ് ഇത്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം കാന്‍സറിനെ നേരിടുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് രണ്ട് ഇമ്യൂണോളജിസ്റ്റുകളാണ് വൈദ്യശാസ്ത്ര നൊബേല്‍ നേടിയിരിക്കുന്നത് – യുഎസ് ഡോക്ടറായ ജയിംസ് അലിസണും ജാപ്പനീസ് പ്രൊഫസര്‍ തസുകു ഹോഞ്ചോയും. രസതന്ത്ര നൊബേല്‍ നാളെ പ്രഖ്യാപിക്കും. വെള്ളിയാഴ്ച സമാധാന നൊബേല്‍ പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്ര നൊബേല്‍ അടുത്ത തിങ്കഴാള്ചയും. 1949ന് ശേഷം ഇതാദ്യമായി സ്വീഡിഷ് അക്കാഡമി ഇത്തവണ സാഹിത്യ നൊബേല്‍ പുരസ്‌കാരം ഇത്തവണ മാറ്റി വച്ചിരിക്കുകയാണ്. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്.

യുഎസിലെ ജയിംസ് പി അലിസണിനും ജപ്പാന്‍കാരന്‍ തസുകു ഹോഞ്ചോയ്ക്കും വൈദ്യശാസ്ത്ര നൊബേല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍