UPDATES

സയന്‍സ്/ടെക്നോളജി

കുമ്പളങ്ങി നൈറ്റ്‌സിലെ ‘കവരി’ ചെന്നൈ ബീച്ചില്‍; നല്ല വാര്‍ത്തയല്ലെന്ന് വിദഗ്ധര്‍

ഒരേ സ്ഥലത്ത് തന്നെ ഇവയെ തുടര്‍ച്ചയായി കാണാനാകില്ലെങ്കിലും മത്സ്യ സമ്പത്തിന്റെ നാശത്തിന് ഇവ വഴിവയ്ക്കും

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമ കുമ്പളങ്ങി നൈറ്റ്‌സില്‍ പരാമര്‍ശിക്കുന്ന കടലിലെ തിളക്കമുള്ള മത്സ്യങ്ങളുടെ കൂട്ടമായ കവരി ചെന്നൈ ബീച്ചില്‍ കണ്ടെത്തി. ചെന്നൈയിലെ കിഴക്കന്‍ തീരദേശ റോഡിലാണ് കവരി പ്രത്യക്ഷപ്പെട്ടത്. ഇതുവഴി യാത്ര ചെയ്തവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കാഴ്ച. രാത്രി സമയങ്ങളില്‍ നീല നിറത്തില്‍ തിളങ്ങുന്നതാണ് കവരി.

പലരും ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. വളരെ അപൂര്‍വമായി മാത്രമേ ബയോ ലുമിനിസെന്‍സ് എന്നും കടല്‍ സ്പാര്‍ക്കിള്‍ എന്നും അറിയപ്പെടുന്ന കവരികള്‍ കടലിന് പുറത്തേക്ക് എത്തുകയുള്ളൂവെന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ(സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞരില്‍ ഒരാളായ ഗുല്‍ഷാദ് മുഹമ്മദ് അറിയിച്ചു. മിന്നാമിനുങ്ങുകളെ പോലെ തിളങ്ങുന്ന സൂക്ഷ്മമായ മത്സ്യങ്ങളുടെ കൂട്ടമാണ് കവരി തീര്‍ക്കുന്നത്. ഇവയെ സാധാരണ ഗതിയില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാറില്ലെങ്കിലും അപൂര്‍വമായി കാഴ്ചയില്‍ ലഭ്യമാകാറുണ്ട്.

ജപ്പാന്‍, അമേരിക്കയിലെ കാലിഫോര്‍ണിയ, തെക്കേ അമേരിക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണഗതിയില്‍ ഇവ കാണപ്പെടുന്നത്. നമ്മുടെ തീരങ്ങളിലും ഇവയെ അപൂര്‍വമായി കാണാറുണ്ട്. വേലിയേറ്റവും വേലിയിറക്കുവുമായി ബന്ധപ്പെട്ടാണ് ഇവ പുറത്തേക്ക് വരുന്നതെന്നും ഗുല്‍ഷാദ് വ്യക്തമാക്കി. താരതമ്യേന ശാന്തമായ വെള്ളത്തിന് മുകളില്‍ മാത്രമേ ഇവയെ കാണാന്‍ സാധിക്കുകയുള്ളൂ. നീല നിറത്തിലും പച്ച നിറത്തിലുമുള്ള ആല്‍ഗകളാണ് ഇവ.

അതേസമയം ഓക്‌സിജന്‍ കുറഞ്ഞ പ്രദേശത്ത് മാത്രമാണ് ഇവ തഴച്ച് വളരുന്നത്. ഇവ പ്രത്യക്ഷപ്പെടുന്ന പ്രദേശത്തെ കടല്‍ ആരോഗ്യക്കുറവിന്റെ തെളിവാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരേ സ്ഥലത്ത് തന്നെ ഇവയെ തുടര്‍ച്ചയായി കാണാനാകില്ലെങ്കിലും മത്സ്യ സമ്പത്തിന്റെ നാശത്തിന് ഇവ വഴിവയ്ക്കും. കടല്‍ ചൂട് പിടിക്കുന്നതും ഇവയുടെ വളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഇവയെ കണ്ടത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും അതേക്കുറിച്ച് അന്വേഷണം വേണ്ടതുണ്ടെന്നുമാണ് കോസ്റ്റല്‍ റിസര്‍ച്ച് സെന്റര്‍ പ്രതിനിധി പൂജ കുമാര്‍ പറഞ്ഞത്.

also read:ക്ഷീണമകറ്റാന്‍ മുട്ട പൊട്ടിച്ചു കുടിച്ചു; വിരലടയാളം പാരയായി കള്ളന്‍ പിടിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍