എയ്ഞ്ചല്‍ ഷാര്‍ക്കുകള്‍ എണ്ണം കണക്കാക്കുന്നതിനും അവയുടെ ആവാസമേഖലകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍
വിചിത്ര രൂപമുള്ള സ്രാവുകളിലൊന്നിനെ യുകെയിലെ വേയ്ല്‍സിന്റെ തീരത്ത് ജീവനോടെ കണ്ടെത്തി. ഏഞ്ചല്‍ ഷാര്‍ക്കെന് അറിയപ്പെടുന്ന സ്രാവിനെയാണ് ഹോളിഹെഡിന്റെ വടക്കുഭാഗത്ത് ബ്രിസ്റ്റന്‍ ചാനലിലുള്ള കാര്‍ഡിഗന്‍ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഏഞ്ചല്‍ ഷാര്‍ക്കുകളെ നമുക്ക് നഷ്ടപ്പെട്ടാല്‍ മറ്റൊരു സ്രാവ് വര്‍ഗത്തില്‍ നിന്നും ലഭിക്കാത്ത പരിണാമ ചരിത്രത്തിന്റെ സുപ്രധാന തലമുറയെയാണ് നഷ്ടപ്പെടുകയെന്ന് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഡോ. ജൊആന്ന ബാര്‍ക്കര്‍ പറഞ്ഞു.
സാധാരണ കാനരി ദ്വീപുകളുടെ തീരത്ത് മാത്രമാണുള്ളതെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവ പുതിയ ആവാസ മേഖലയിലേക്ക് മാറുന്നതിന്റെ ഭാഗമായാവാം വെയ്ല്‍സിന്റെ തീരത്തെത്തിയതെന്നാണ് വിദഗ്ദാഭിപ്രായം.
എയ്ഞ്ചല്‍ ഷാര്‍ക്കുകള്‍ എണ്ണം കണക്കാക്കുന്നതിനും അവയുടെ ആവാസമേഖലകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. ഇതിനായി അവര്‍ വേയ്ല്‍സിന്റെ തീരമേഖല നിരീക്ഷിച്ചു വരികയാണ്.