UPDATES

സയന്‍സ്/ടെക്നോളജി

ആരോഗ്യപ്പച്ചയുടെ ജീനോം പുറത്തിറക്കി കേരള സര്‍വകലാശാല

കാണി സമുദായക്കാരായിരുന്നു ആരോഗ്യപ്പച്ചയെ കുറിച്ചുള്ള അറിവുകള്‍ സമൂഹത്തിന് നല്‍കിയത്.

തിരുവനന്തപുരം അഗസ്ത്യമലയില്‍ കണ്ടുവരുന്ന ഔഷധസസ്യം ആരോഗ്യപ്പച്ചയുടെ ജീനോം പുറത്തുവിട്ടു. കേരള സര്‍വകലാശാലയുടെ ബയോഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററിന്റെ രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണ ഫലമായാണ് ജീനോം പ്രസിദ്ധികരിച്ചത്. കൊച്ചിയിലെ അഗ്രി ജീനോം എന്ന കമ്പനിയായിരുന്നു ഗവേഷണ പങ്കാളിയായത്.

തിരുവനന്തപുരത്തെ കാണി സമുദായക്കാരായിരുന്നു ആരോഗ്യപ്പച്ചയെ കുറിച്ചുള്ള അറിവുകള്‍ സമൂഹത്തിന് നല്‍കിയത്. കാണി സമുദായക്കാരനും ബയോഇന്‍ഫര്‍മാറ്റിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥിയുമായ അനൂപ് പി.കെ ഗവേഷണത്തില്‍ പങ്കാളിയായിരുന്നു.

ഡോ.ബിജു വി.സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍വഴി വിശകലനവും അനോട്ടേഷനും പൂര്‍ത്തിയാക്കിയത്. ജീനോം ഡേറ്റ അന്താരാഷ്ട്ര ഡേറ്റ ബേസായ എന്‍.സി.ബി.ഐയിലും സര്‍വകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്. ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധം അമേരിക്കന്‍ ജനിറ്റിക്‌സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

 

പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍