UPDATES

സയന്‍സ്/ടെക്നോളജി

ദിനോസറുകൾ പറന്നുതുടങ്ങിയതെങ്ങനെ? ഈ റോബോട്ടിക് മാതൃക മറുപടി പറയും

ശരീര പിണ്ഡത്തെയും വേഗതയേയും അനുസരിച്ച് കണക്കുകൂട്ടികൊണ്ടും മാതൃക അതിനനുസരിച്ച് ചലിപ്പിച്ചും ശാസ്ത്രലോകത്തിന് വിട്ടുപോയ ഒരു സുപ്രധാന കണ്ടെത്തൽ പൂർത്തീകരിക്കുകയാണ് ഇപ്പോൾ ഈ റോബോട്ടിക്‌സ് വിദഗ്ദർ.

പറന്നു നടക്കുന്ന ജുറസ്റ്റിക് ദിനോസറുകളെ കുറിച്ച് കേൾക്കുമ്പോൾ ഏതോ ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളും ഗ്രാഫിക്കുകളുമാണോ മനസിലേക്ക് കടന്നുവരുന്നത്? മുൻപ് ഈ ഭൂമി അടക്കി വാണിരുന്ന പടുകൂറ്റൻ ദിനോസറുകൾ പറന്നു തുടങ്ങുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വർഷങ്ങൾക്കിപ്പുറം ഈ നൂറ്റാണ്ടിൽ കൃത്രിമ ദിനോസറുകളെ നിർമ്മിച്ച് ദിനോസറുകളുടെ പരിണാമത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമങ്ങളിലാണ് ശാസ്ത്ര ലോകം. ദിനോസറുകളുടെ റോബോട്ടിക് മാതൃകകളിലൂടെ ദിനോസറുകൾ എങ്ങനെയാണു പറന്നു തുടങ്ങിയതെന്ന് പ്രാഥമിക നിഗമനങ്ങൾ പുറത്ത് വിടുകയാണ് ഇപ്പോൾ ബീജിങ്ങിലെ ഒരുപറ്റം റോബോട്ടിക്‌സ് വിദഗ്ദർ.

പണ്ട് പണ്ട് പറക്കാനാകാത്ത ദിനോസറുകൾക്കും മുൻപ് കരയിലൂടെ നടന്നു നീങ്ങുന്ന ഭീമൻ ദിനോസറുകളുടെ ശരീരത്തിനിരുവശവും ചെറിയ ചിറകുകൾ പോലുള്ള അവയവങ്ങൾ ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ മുൻപ് തന്നെ കണ്ടെത്തിയിരുന്നതാണ്. അവ നടക്കുന്നതിനനുസരിച്ച് അറിയാതെ തന്നെ ഈ കുഞ്ഞി ചിറകുകൾ ചലിച്ച് തുടങ്ങിയതായും ചിറകുകളുടെ ഈ സമന്വിത ചലനം ദിനോസറുകളുടെ പരിണാമത്തിലെ തന്നെ ഒരു സുപ്രധാന ഏടായിരുന്നുവെന്നുമാണ് പുതിയ റോബോട്ടിക് മാതൃകയുടെ അടിസ്ഥാനത്തിൽ  ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തുന്നത്. ഈ ആഴ്ച PLOS ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

പൂർണ്ണവളർച്ചയെത്തിയ ചിറകുകളുള്ള ആർക്കിയോട്ടറിപ്പ്സ് ജുറാസിക് ദിനോസറുകളിലേക്കുള്ള പരിണാമത്തെ കുറിച്ചക്കുള്ള കണ്ടെത്തുകൾക്ക് ഈ റോബെർട്ടിക്സ് മാതൃക വളരെ പ്രയോജനം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ദിനോസറുകൾ കരയിലൂടെ വേഗത്തിലോടാൻ ശ്രമിക്കുമ്പോൾ ഈ പ്രോട്ടോ ചിറകുകൾ അനൈച്ഛികമായി ചലിക്കുന്നതാകാം ദിനോസറുകൾ പറക്കാനാകുന്ന വിധത്തിലേക്ക് പരിണമിക്കാനുള്ള കാരണമെന്ന് ഈ പഠനത്തോടെ ഏതാണ്ട് ഉറപ്പാക്കുകയാണ്. ശരീര പിണ്ഡത്തെയും വേഗതയേയും അനുസരിച്ച് കണക്കുകൂട്ടികൊണ്ടും മാതൃക അതിനനുസരിച്ച് ചലിപ്പിച്ചും ശാസ്ത്രലോകത്തിന് വിട്ടുപോയ ഒരു സുപ്രധാന കണ്ടെത്തൽ പൂർത്തീകരിക്കുകയാണ് ഇപ്പോൾ ഈ റോബോട്ടിക്‌സ് വിദഗ്ദർ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍