UPDATES

സയന്‍സ്/ടെക്നോളജി

ഏത് പാമ്പ് കടിച്ചാലും ഒരുപോലെ ഫലപ്രദമാകുന്ന മരുന്ന് തയ്യാറാകുന്നു

ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര മേഖലകളിലാണ് പാമ്പുകടിയേറ്റ് കൂടുതല്‍ പേര്‍ മരണപ്പെടുന്നത്

പാമ്പുകടിക്ക് ആഗോളാടിസ്ഥാനത്തില്‍ പ്രതിവിഷം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ. എച്ച്.ഐ.വി ആന്റിബോഡികൾ കണ്ടെത്തിയ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാമ്പുകടിക്കും മരുന്ന് കണ്ടുപിടിക്കാന്‍ പോകുന്നത്. ഇന്ത്യ, കെനിയ, നൈജീരിയ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ‘വെനം സ്പെഷ്യലിസ്റ്റു’കളുടെ ഒരു കൂട്ടായ്മയാണ് പുതിയ പദ്ധതിയ്ക്കു പിന്നില്‍. ലോകത്താകെ ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ആളുകൾക്ക് പാമ്പുകടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്ക്.

‘പരമ്പരാഗതമായി തുടരുന്ന രോഗചികിത്സക്കപ്പുറത്ത് ‘ഹ്യൂമനൈസ്ഡ് ആന്റിബോഡി’കള്‍ ഉപയോഗിച്ചുകൊണ്ട് വിഷസംഹാരി കണ്ടെത്താനാണ്‌ ഈ കൂട്ടായ്മ ശ്രമിക്കുന്നതെന്ന് ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകന്‍ റോബർട്ട് ഹാരിസൺ പറയുന്നു. ഏത് പാമ്പ് കടിച്ചാലും ഒരുപോലെ ഫലപ്രദമാകുന്ന, അതിനി ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും, ‘വരും തലമുറ’ ചികിത്സാ മാര്‍ഗ്ഗമാണ് ഈ കൂട്ടായ്മയിലൂടെ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ ന്നിന്നും ആടുകളില്‍ നിന്നുമാണ് നിർമ്മിക്കുന്നത്. അത് പാമ്പുകടിയേറ്റവരില്‍ കുത്തിവെക്കും. ഇത് പ്രതികൂല പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. അതുകൊണ്ടുതന്നെ വിഷചികിത്സ ആശുപത്രികളില്‍ നിന്നുമാത്രമേ ലഭിക്കൂ. അതാകട്ടെ, പാമ്പുകടിയേറ്റ വിദൂര പ്രദേശങ്ങളില്‍ ഉള്ളവരേ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ വരികയും, മരണപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ‘പുതിയ പ്രതിരോധ മരുന്ന് ഏറ്റവും ഫലപ്രദമായതും എവിടെയും ലഭ്യമാകുന്നതും ആയിരിക്കുമെന്ന്’ ഗവേഷണത്തിന് ധനസഹായം നൽകുന്ന ബ്രിട്ടനിലെ ഇന്റർനാഷണൽ ഡെവലപ്മെൻറ് സെക്രട്ടറി റോറിയാ സ്റ്റ്യൂവാർട്ട് പറഞ്ഞു.

ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര മേഖലകളിലാണ് പാമ്പുകടിയേറ്റ് കൂടുതല്‍ പേര്‍ മരണപ്പെടുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വന്‍ വർധനയുണ്ടായതായി വ്യക്തമാകുന്നത്.

Read More: എല്ലായ്പ്പോഴും രാഷ്ട്രീയമായി ശരിയായിരിക്കണം എന്ന ബാധ്യത രമ്യ ഹരിദാസില്‍ മാത്രം കെട്ടിവെക്കേണ്ടതില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍