UPDATES

സയന്‍സ്/ടെക്നോളജി

2018 അത്ര ശുഭകരമാവില്ല; കാത്തിരിക്കുന്നത് സംഹാരശേഷിയുളള ഭൂകമ്പങ്ങള്‍, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ഭൂമിയുടെ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് നൂറുകോടി ജനങ്ങള്‍ പാര്‍ക്കുതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ മുന്നറിയിപ്പ് നല്‍കുന്ന ആശങ്ക ചെറുതല്ല തന്നെ

പുതുവര്‍ഷത്തെ കുറിച്ച് അത്ര പ്രതീക്ഷനിര്‍ഭരമായ ഒരു ചിത്രമല്ല ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നത്. അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വിലയിരുത്തുന്നു. ജനനിബിഡമായ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഭൂകമ്പ സാധ്യത കൂടുതലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂമിയുടെ ഭ്രമണവേഗത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത് ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന ഒരു മില്ലിസെക്കന്റ് വര്‍ദ്ധന പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കും. കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് ഭൂമിയുടെ ഭ്രമണവേഗവും ഭൂകമ്പ സാധ്യതയും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നത്. കോളറാഡോ സര്‍വകലാശാലയിലെ റോജര്‍ ബില്‍ഹാമും മൊണ്ടാന സര്‍വകലാശാലയിലെ റെബേക്ക ബെന്‍ഡിക്കും ചേര്‍ന്നവതരിപ്പിച്ച ഒരു പ്രബന്ധമാണ് കാത്തിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂമിയുടെ ഭ്രമണവും ഭൂകമ്പ പ്രവര്‍ത്തനവും തമ്മിലുള്ള പരസ്പരബന്ധം ശക്തമാണെന്നും അതുകൊണ്ടുതന്നെ 2018 ല്‍ തീവ്രതയേറിയ ഭൂകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ബില്‍ഹാം കഴിഞ്ഞയാഴ്ച ഒബ്‌സര്‍വറിനോട് പറഞ്ഞു. 1900 ന് ശേഷം ഉണ്ടായിട്ടുളള ഭുകമ്പങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴില്‍ കൂടുതല്‍ ശക്തിരേഖപ്പെടുത്തിയ ഭൂചനങ്ങള്‍ വിലയിരുത്തിയാണ് ബില്‍ഹാമും ബെന്‍ഡിക്കും ഈ നിഗമനത്തില്‍ എത്തിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുളള പ്രധാനപ്പെട്ട ഭൂചനങ്ങളുടെ വിവരങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇവരുടെ പഠനത്തെ ഗണ്യമായി സഹായിച്ചു. മറ്റ് കാലങ്ങളെ അപേക്ഷിച്ച് അഞ്ച് ഘട്ടങ്ങളില്‍ ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി അവര്‍ കണ്ടെത്തി. ആ കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 25 മുതല്‍ 30 വരെ തീവ്രമായ ഭൂമികുലുക്കങ്ങളാണ് ഉണ്ടായതെന്ന് ബില്‍ഹാം പറയുന്നു. ബാക്കിയുള്ള കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 15 ഓളം ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഈ സമയത്തുണ്ടായ തീവ്രമായ ഭൂചലന പ്രവണതകളും മറ്റ് ഘടകങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് ഭൂമിയുടെ ഭ്രമണവേഗം വളരെ സൂക്ഷമമായി കുറയുമ്പോള്‍ ഭൂകമ്പങ്ങളുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം ഒരു മില്ലിസെക്കന്റ് കുറയുമ്പോള്‍ പോലും ഭൂചലന പ്രവണതകളുടെ ആവേഗം കൂടുന്നുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അറ്റോമിക് ക്ലോക്കുകള്‍ ഉപയോഗിച്ച് ഭൂമിയുടെ ഭ്രമണവേഗം സസൂക്ഷമായി രേഖപ്പെടുത്താന്‍ സാധിക്കും.

ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടയില്‍ ഒരോ അഞ്ചു വര്‍ഷത്തിന്റെ ഇടവേളകളില്‍ ഭൂമിയുടെ ഭ്രമണവേഗം കുറയുന്ന സംഭവം നിരവധി തവണ ഉണ്ടായി. ഈ കാലഘട്ടങ്ങളിലാണ് തീവ്ര ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നതും. സംഭവം വളരെ ലളിതമാണെ് ബില്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഭാവി ഭൂകമ്പ സാധ്യതകളെ കൂറിച്ച് ഭൂമി നമുക്ക് അഞ്ച് വര്‍ഷത്തെ മുന്നറിയിപ്പ് നല്‍കുന്നു എന്ന് ചുരുക്കം. ഭൂമിയുടെ ഭ്രമണവേഗത്തിലെ കാലാനുസാരിയായ കുറവ് ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത് ഈ ബന്ധത്തെ നിര്‍ണായകമാക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം തീവ്ര ഭൂകമ്പങ്ങളുടെ എണ്ണം കുത്തനെ കൂടും. ഈ വര്‍ഷം അത്തരത്തിലുള്ള ആറോ ഏഴോ ഭൂകമ്പങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായത്. 2018ല്‍ ഇത് ഇരുപതെണ്ണം വരെയായി വര്‍ദ്ധിക്കാമൊണ് ബില്‍ഹാമും ബെന്‍ഡിക്കും പ്രവചിക്കുന്നത്. എന്നാല്‍ ഭൂമിയുടെ ഭ്രമണവേഗത്തിന്റെ കുറവ് അതായത് ദിവസത്തിന്റെ നീളത്തിലുള്ള കുറവ് എന്തുകൊണ്ടാണ് ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കൃത്യമായി പറയാന്‍ ശാസ്ത്ര ലോകത്തിന് സാധിക്കുന്നില്ല. ഭൂമിയുടെ അന്തര്‍ഭാഗത്തുണ്ടാവു നേരിയ വ്യതിയാനങ്ങളാവാം രണ്ട് പ്രവണതകള്‍ക്കുംകാരണമെന്ന്‌ അവര്‍ അനുമാനിക്കുു. അതുകൊണ്ട് തന്നെ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമോ എന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലം ഭൂമധ്യരേഖ പ്രദേശത്താവും ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളതെും ബില്‍ഹാം ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് നൂറുകോടി ജനങ്ങള്‍ പാര്‍ക്കുതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ മുന്നറിയിപ്പ് നല്‍കു ആശങ്ക ചെറുതല്ല തന്നെ.

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍