UPDATES

സയന്‍സ്/ടെക്നോളജി

ചാന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ടു, ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍

പുലര്‍ച്ചെ 2.21ന് ഗതിമാറ്റ പ്രക്രിയയായ ട്രാന്‍സ് ലൂണാര്‍ ഇന്‍സെര്‍ഷന്‍ (ടിഎല്‍ഐ) നടത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ വിട്ട ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈ മാസം 20ന് ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 2.21ന് ഗതിമാറ്റ പ്രക്രിയയായ ട്രാന്‍സ് ലൂണാര്‍ ഇന്‍സെര്‍ഷന്‍ (ടിഎല്‍ഐ) നടത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്ഷേപിച്ച് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ചാന്ദ്രയാന്‍ തിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജൂലായ് 22നാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് ചാന്ദ്രയാന്‍ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്കും ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കും ചാന്ദ്രയാനെ നിരീക്ഷിച്ചുവരുകയാണ്. ഇതുവരെയും സ്‌പേസ്‌ക്രാഫ്റ്റ് സിസ്റ്റം സാധാരണനിലയില്‍ പ്രവര്‍ത്തിച്ചുവരുകയാണ് എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിന് വേര്‍പെടും. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലിറങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍