UPDATES

ട്രെന്‍ഡിങ്ങ്

മദ്യപിച്ചാൽ മനുഷ്യന്റെ സദാചാര ബോധം മറയുന്നില്ലെന്ന് പഠനം

പരീക്ഷണത്തിന് വിധേയരായ വ്യക്തികൾക്ക് വോഡ്ക നൽകി അവരുടെ അനുതാപത്തിന്റെ അളവിനെയും സദാചാരപരതയുടെ അളവിനെയും നിരീക്ഷിക്കുകയാണ് പഠിതാക്കൾ ചെയ്തത്.

‘അവളൊന്നൊച്ച വെച്ചിരുന്നെങ്കിൽ ഞാനുണർ‌ന്നേനേ’ എന്നത് മദ്യപാനികളുടെ സ്ഥിരം ഒരൊഴികഴിവാണ്. എന്നാൽ സത്യമെന്താണ്? വെള്ളമടിച്ച് വീണാലും മനുഷ്യരുടെ നല്ല ബോധം നിലനിൽക്കുന്നുവെന്ന് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ചയാള്‍‌ അയാളുടെ മദ്യപിക്കാത്ത നിലയിൽ നിന്ന് മാറി വേറൊരാളായി മാറുന്നില്ലെന്ന് ഈ പഠനം തെളിവുകളോടെ സ്ഥാപിക്കുന്നു.

അനുതപിക്കാനുള്ള മനുഷ്യന്റെ ശേഷി മദ്യപാനത്തിനു ശേഷം ഇല്ലാതായേക്കാമെന്ന് പറയുന്ന പഠനം പക്ഷെ, ഒരാളുടെ സദാചാര ബോധത്തെ ഇല്ലായ്മ ചെയ്യാൻ അതിനാകില്ലെന്ന് സ്ഥാപിക്കുന്നു. https://www.sciencedirect.comൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനമാണ് (Intoxication and bad behaviour: understanding cultural differences in the link) ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

മദ്യപിച്ചാലുണ്ടാകുന്ന പ്രത്യേക തരം ധൈര്യം (Dutch courage) ലഭിക്കാനാണ് പലരും മദ്യപിക്കുന്നത്. ഒരു ഡേറ്റിങ്ങിന് പോകുമ്പോഴോ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴോ ഇത്തിരി മദ്യപിക്കുന്നത് നാഡികൾക്ക് ശമം നൽകാനും അതുവഴി ആത്മവിശ്വാസം പകരാനും സാധിക്കും. ശരീരം കൂടുതൽ ‘റിലാക്സ്ഡ്’ ആയ അവസ്ഥയിലേക്കെത്തുകയാണ് ചെയ്യുന്നത്.

മറ്റുള്ളവരുടെ വൈകാരിക അവസ്ഥകളോട് ശരിയായ നിലയിൽ പ്രതികരിക്കാനുള്ള ശേഷി മദ്യപിച്ചാൽ നഷ്ടപ്പെടാനിടയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാലിത് തന്റെ സദാചാരപരതയെയോ ജീവിത തത്വങ്ങളെയോ ദുർബലപ്പെടുത്തുന്നില്ല. എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും വിവേചിച്ചറിയാനുള്ള ഒരാളുടെ ശേഷിയെ അത് ഇല്ലാതാക്കുന്നില്ലെന്നും പഠനം പറയുന്നു.

പരീക്ഷണത്തിന് വിധേയരായ വ്യക്തികൾക്ക് വോഡ്ക നൽകി അവരുടെ അനുതാപത്തിന്റെ അളവിനെയും സദാചാരപരതയുടെ അളവിനെയും നിരീക്ഷിക്കുകയാണ് പഠിതാക്കൾ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍