UPDATES

സയന്‍സ്/ടെക്നോളജി

ബ്രേക്ക് ത്രൂ ഫൗണ്ടേഷന്‍ ശാസ്ത്രജ്ഞര്‍ക്ക് വിതരണം ചെയ്തത് 142 കോടി രൂപയുടെ പുരസ്കാരങ്ങള്‍

ക്രോമോസോമുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ കിം നാസ്മിത്താണ് ഇത്തവണ പുരസ്‌കാരം നേടിയവരില്‍ ഒരാള്‍. ഈ വമ്പന്‍ പുരസ്‌കാരത്തുക എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ച് തനിക്കൊരു ധാരണയുമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ശാസ്ത്ര കലണ്ടറിലെ ഏറ്റവും തിളക്കമാര്‍ന്ന ചടങ്ങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രേക്ക് ത്രൂ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ ഞായറാഴ്ച 36 ശാസ്ത്രജ്ഞര്‍ക്കായി ഏകദേശം 142 കോടി ഇന്ത്യന്‍ രൂപയ്ക്ക് (22 ദശലക്ഷം ഡോളര്‍) തുല്യമായ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതില്‍ കോശ ശാസ്ത്രം, സസ്യശാസ്ത്രം, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നി മേഖലയില്‍ ഗവേഷണം നടത്തുന്ന അഞ്ച് ശാസ്ത്രജ്ഞര്‍ക്ക് 19.5 കോടി രൂപ വീതം ലഭിച്ചു. ഇവരെ കൂടാതെ ഗണിത ശാസ്ത്രജ്ഞരായ രണ്ട് പേര്‍ക്കും 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മഹാവിസ്‌ഫോടനത്തിനം നടന്നതിന്റെ തൊട്ടടുത്ത നിമിഷം പ്രപഞ്ചത്തെ ചൂടാക്കിയി പ്രകാശത്തെ രേഖപ്പെടുത്തിയ 27 ഭൗതിക ശാസ്ത്രജ്ഞര്‍ക്കുമാണ് ഈ വര്‍ഷത്തെ ബ്രേക്ക് ത്രൂ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

സിലിക്കണ്‍ വാലിയിലെ ടെക് നിക്ഷേപകനായ യൂറി മില്‍നര്‍, ഫേസ്ബുക്കിലെ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന്‍, ഡിഎന്‍എ പരിശോധിക്കുന്ന കമ്പനിയായ 23 ആന്റ്മിയുടെ ആനി വോജ്‌സിക്കി, ഗൂഗിളിന്റെ സെര്‍ജി ബ്രിന്‍ എന്നിവര്‍ പിന്തുണയ്ക്കുന്ന ഫൗണ്ടേഷന്റെ ആറാമത് പുരസ്‌കാരദാനമാണ് ഞായറാഴ്ച നടന്നത്. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ മനുഷ്യര്‍ക്ക് പ്രശ്‌സതരുമായി ഇടപഴകാനും നാസയുടെ കാലിഫോര്‍ണിയയിലെ ആമസ് റിസര്‍ച്ച് സെന്റര്‍റില്‍ നടക്കുന്ന ഈ വാര്‍ഷിക പരിപാടി അവസരമൊരുക്കുന്നു. ഈ വര്‍ഷം പരിപാടി അവതരിപ്പിച്ചത് ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനും സഹനടിമാരായ കെറി വാഷിംഗ്ടണും മില കുനിസും 2017ലെ മിസ് അമേരിക്ക കാര മക്കുല്ലോഹും ആയിരുന്നു.

ക്രോമോസോമുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ കിം നാസ്മിത്താണ് ഇത്തവണ പുരസ്‌കാരം നേടിയവരില്‍ ഒരാള്‍. ഈ വമ്പന്‍ പുരസ്‌കാരത്തുക എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ച് തനിക്കൊരു ധാരണയുമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ശാസ്ത്രം പഠിക്കുന്നത് കൂടുതല്‍ അറിയുന്നതിന് വേണ്ടിയാണെന്നും അല്ലാതെ അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ധാര്‍മ്മിക മണ്ഡലത്തിനാണ് കോട്ടം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍