UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രയാന്‍ 2വിന് വേണ്ടി വിശ്രമമില്ലാതെ അദ്ധ്വാനിച്ചത് സ്ത്രീകളും പുരുഷന്മാരുമായ ഈ 16,500 പേര്‍

ഇന്റര്‍പ്ലാനറ്ററി പ്രോജക്ടിന് നേതൃത്വം നല്‍കിയ ആദ്യ സ്ത്രീയായ വനിത മുത്തയ്യ മൂന്ന് പതിറ്റാണ്ടായി ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിക്കുന്നു.

ചന്ദ്രയാന്‍ 2വിന് വേണ്ടി അദ്ധ്വാനിച്ചത് വനിതകളും പുരുഷന്മാരുമായ 16,500 ഐഎസ്ആര്‍ഒ ജീവനക്കാര്‍. ഇന്ന് പുലര്‍ച്ചെ 1.30നും 2.30നുമിടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി ചരിത്രം കുറിക്കാം എന്നായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. എന്നാല്‍ ഇത് നടന്നില്ല. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായി. എന്നാല്‍ പൂര്‍ണമായും ഐഎസ്ആര്‍ഒ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന സൂചനയുണ്ട്. എന്നാല്‍ അവസാന 15 മിനുട്ട് ഭയത്തിന്റേതാണ് എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞത് ശരിയായി. വെറും 2.1 കിലോമീറ്റര്‍ അകലെ വിക്രം അപ്രത്യക്ഷനായി.

ചന്ദ്രനില്‍ ബഹിരാകാശ വാഹനമെത്തിക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യവുമാകാന്‍ ഒരുങ്ങുകയായിരുന്നു ഇന്ത്യ. ചന്ദ്രന്റെ മധ്യരേഖയില്‍ നിന്ന് 70 ഡിഗ്രി തെക്ക് എന്ന ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതുവരെ എത്തിയതിന് പിന്നില്‍ ആദ്യം പറഞ്ഞ 16,500 പേരുടെ സമര്‍പ്പണത്തോടെയുള്ള നിരന്തര പരിശ്രമമാണുള്ളത്.

അവരില്‍ ഏറ്റവും പ്രധാനപ്പെട്ടവരെക്കുറിച്ച്

മുന്നില്‍ നിന്ന് നയിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ – 62കാരനായ ഡോ.കെ ശിവന്‍ തമിഴ്‌നാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് വന്നയാളാണ്. പഠിച്ചത് തമിഴ് മീഡിയം സ്‌കൂളില്‍. കൃഷിയിടത്തില്‍ പിതാവിനെ സഹായിക്കുമായിരുന്നു. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മക്കള്‍ക്ക് മൂന്ന് നേരം ഭക്ഷണം അച്ഛന്‍ ഉറപ്പാക്കിയിരുന്നു എന്ന് പറയുന്നു ശിവന്‍. 1982ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്.

വനിത മുത്തയ്യ – ഐഎസ്ആര്‍ഒയുടെ ഇന്റര്‍പ്ലാനറ്ററി പ്രോജക്ടിന് നേതൃത്വം നല്‍കിയ ആദ്യ സ്ത്രീ. മൂന്ന് പതിറ്റാണ്ടായി ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനിയര്‍ ആണ്.

ഋതു കരിദാല്‍ – മറ്റൊരു വനിതാ ശാസ്ത്രജ്ഞ. മിഷന്‍ ഡയറക്ടര്‍. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഡോ. എസ് സോംനാഥ് – മെക്കാനിക്കല്‍ എഞ്ചിനിയര്‍

ഡോ.വി നാരായണന്‍ – ക്രയോജനിക് എഞ്ചിന്‍ സംവിധാനത്തിന്റെ തലവന്‍

ജെ ജയപ്രകാശ് – മിഷന്‍ ഡയറക്ടര്‍

രഘുനാഥ പിള്ള – വെഹിക്കിള്‍ ഡയറക്ടര്‍

– ഇരുവരും റോക്കറ്റ് സ്‌പെഷലിസ്റ്റുകള്‍. ജൂലായ് 15ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം ഒരാഴ്ചത്തേയക്ക് മാറ്റിയതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്ക്. പിന്നീട് ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിക്കാനായി.

പി കുഞ്ഞികൃഷ്ണന്‍ – 58കാരനായ കുഞ്ഞികൃഷ്ണന്‍ റോക്കറ്റ് എഞ്ചിനിയര്‍ ആണ്. പിന്നീട് സാറ്റലൈറ്റ് ഫാബ്രിക്കേറ്ററായി. യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍. യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ ഡയറക്ടര്‍ എന്ന നിലയില്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചു.

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ലൂണാര്‍ ഓര്‍ബിറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വി വി ശ്രീനിവാസന്റേയും ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്റേയും പങ്ക് നിര്‍ണായകമാണ്.

അനില്‍ ഭരദ്വാജ് – അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടി ഡറക്ടര്‍. മംഗള്‍ യാന്‍ ദൗത്യത്തില്‍ പ്രധാന പങ്ക് വഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍