UPDATES

സയന്‍സ്/ടെക്നോളജി

ഇന്‍സ്റ്റാഗ്രാമിനെ തിരുത്തി ചെന്നൈ ടെക്കി പോക്കറ്റിലാക്കിയിത് 7 ലക്ഷം രൂപ

ഇതിന് കഴിഞ്ഞ മാസം 30,000 ഡോളര്‍ ലക്ഷ്മണിന് ലഭിച്ചിരുന്നു.

ഇന്‍സ്റ്റാഗ്രാമിനെ തിരുത്തിയതിന് ചെന്നൈ സ്വദേശിയായ ടെക്കിയ്ക്ക് ലഭിച്ചത് 7 ലക്ഷം രൂപ. ചെന്നൈ സ്വദേശിയും ടെക്കിയുമായ ലക്ഷ്മണ്‍ മുത്തിയക്കാണ് ഇന്‍സ്റ്റാഗ്രാമിന്റെ പോരായ്മ കണ്ടെത്തി അറിയിച്ചതിന് 10,000 ഡോളര്‍ (ഏകദേശം 7.18 ലക്ഷം രൂപ) ലഭിച്ചത്. ഫോട്ടോ, വീഡിയോ ഷെയറിങ് അപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയ ലക്ഷ്മണ്‍, ഇന്‍സ്റ്റഗ്രാമിന്റെ ചുമതലക്കാരായ ഫെയ്‌സ്ബുക്ക് ടീമിന് ബ്ലോഗ് വഴി വിവരം അറിയിക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാം പാസ്വേഡുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ വഴിയൊരുക്കുന്ന, ആര്‍ക്കും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതുമായിരുന്നു ഈ പിഴവ്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു പിഴവ് കണ്ടെത്തി അറിയിച്ചത്. ലക്ഷ്മണ്‍ അറിയിച്ച പിഴവ് ഫെയ്‌സ്ബുക് സുരക്ഷാ ഗവേഷകര്‍ പരിഹരിച്ചു.

ലക്ഷ്മണിന് മുമ്പും ഇന്‍സ്റ്റാഗ്രാമിന്റെ പിഴവ് കണ്ടെത്തി നല്‍കിയതിന് തുക ലഭിച്ചിട്ടുണ്ട്. ഇതിന് കഴിഞ്ഞ മാസം 30,000 ഡോളര്‍ ലക്ഷ്മണിന് ലഭിച്ചിരുന്നു. കൂടാതെ ലക്ഷ്മണ്‍ നേരത്തെ ഫെയ്‌സ്ബുക്കിലെ ബഗും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ട്.

Read: ഉഷ്ണക്കാറ്റാഞ്ഞു വീശി: 6 കോടി വർഷത്തെ ചരിത്രത്തിലാദ്യമായി തുടപ്പനകളിൽ ആൺപൂവും പെൺപൂവും വിരിഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍