UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ ദ്വീപസമൂഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഡച്ച് എൻജിനീയറുമ്മാർ

ഇപ്പോൾ നിർമ്മിക്കാനിരിക്കുന്ന മൂന്ന് ദ്വീപുകൾക്കും ഏകദേശം 140 മീറ്റർ വ്യസമാണുണ്ടാകുക.

പുനരുപയോഗിക്കാനാകുന്ന ഊർജസ്രോതസുകളായ കാറ്റാടിയന്ത്രങ്ങളും കരയിലെ സൗരോർജ്ജപാനലുകളും പലവിധ പ്രായോഗിക ബുദ്ധിമുട്ടുകളും നേരിടുന്ന ഘട്ടത്തിൽ ജലാശയങ്ങളിൽ വലിയ സൗരോർജ്ജ ദ്വീപ സമൂഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഡച്ച് ശാസ്ത്രജ്ഞർ. ഉത്തരഹോളണ്ടിലെ ചില ജലാശയങ്ങൾ കേന്ദ്രീകരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ദ്വീപ സമൂഹങ്ങൾ ഒരുക്കുന്നത്. ഈ വലിയ മുന്നേറ്റത്തിന്റെ ഭാഗമായി ഹോളണ്ടിൽ ഈ വർഷം 15 വലിയ സൗരോർജ്ജ ദ്വീപുകളാണ് നിർമ്മിക്കാൻ പോകുന്നതെന്ന് എൻജിനീയറിങ് രംഗത്തെ വിദഗ്ദർ ദി ഗാർഡിയനോട് പറഞ്ഞു.

ഏറ്റവും വലിയ സൗരോർജ്ജ ദ്വീപ് നിർമ്മിക്കാൻ ഏകദേശം 73500 പാനലുകൾ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. പ്രാരംഭഘട്ടത്തിൽ ഹോളണ്ടിൽ 3 ദ്വീപുകളാകും നിർമ്മാണം തുടങ്ങുക. ഇതിനുമുൻപ് തന്നെ നെതര്ലന്ഡ്സിലെയും ചൈനയിലെയും യുകെയിലെയും ചില ജലാശയങ്ങളുമായി ബന്ധപ്പെട്ട ചില സൗരോർജ്ജ ദ്വീപുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ നിർമ്മിക്കാനിരിക്കുന്ന മൂന്ന് ദ്വീപുകൾക്കും ഏകദേശം 140 മീറ്റർ വ്യസമാണുണ്ടാകുക. ഇത്തരം ദ്വീപുകൾ നിർമ്മിക്കുന്നതോടെ ഏകദേശം പതിനായിരം വീടുകളിലേക്കുള്ള വൈദ്യുതി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനങ്ങളുടെ സമയത്ത് അധിക തകരാറുകൾ ഉണ്ടാകാതിയിരിക്കാൻ ഈ പാനലുകൾക്ക് ഓട്ടോമാറ്റിക്കായി തന്നെ സ്ഥാനം മാറാനാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍