UPDATES

സയന്‍സ്/ടെക്നോളജി

ജി.എസ്.ടി മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ജി.എസ്.ടി. പ്രകാരം വിവിധ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതി നിരക്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കാനാണ് ഈ ആപ്പ്

ജി.എസ്.ടി മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി.യുടെ വിവരവിനിമയത്തിനും നിരക്കുകളും മറ്റും ജനങ്ങളിലെത്തിക്കുന്നതിനായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ആപ്പ് ഇറക്കിയിരിക്കുന്നത്. ‘ജി.എസ്.ടി റേറ്റ്സ് ഫൈന്‍ഡര്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് നേതൃത്വത്തിലാണ് പുറത്തിറക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സ്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) ഇറക്കിയ ആപ്പില്‍ ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ പത്തോളം പ്രാദേശി ഭാഷകളില്‍ ലഭ്യമാണ്.

ജി.എസ്.ടി. പ്രകാരം വിവിധ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതി നിരക്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കാനാണ് ഈ ആപ്പ്. ഏത് സ്മാര്‍ട്ട് ഫോണിലും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് ഓഫ് ലൈനിലും പ്രവര്‍ത്തിക്കും. ആന്‍ഡ്രോയ്ഡ് സംവിധാനത്തിലാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാവുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന് കഴിയും.

അതേ സമയം അധികാരപ്പെടുത്താതെ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കടകളില്‍ കയറരുതെന്നും അങ്ങനെയുണ്ടായാല്‍ നടപടിയെടുക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജി.എസ്.ടി.യുടെ പേരില്‍ ഉദ്യോഗസ്ഥരെന്ന് നടിച്ച് ചിലര്‍ കടയുടമകളെ സമീപിച്ച് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ വിശദീകരണം.

ഏതെങ്കിലും പരിശോധനയോ ഭീഷണിയോ നേരിടുന്നവര്‍ക്ക് 011 23370115 എന്ന ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടാം. അധികാരപ്പെടുത്താതെയുള്ള പരിശോധന ഹെല്‍പ്പ്ലൈനിലെ പരാതിയായി പരിഗണിക്കപ്പെടുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍