UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക് സ്‌ക്കൂള്‍ ഓഫ് ഇന്നോവേഷന്റെ വിര്‍ച്വല്‍ റിയാലിറ്റി ഡെമോ ഡേയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും രണ്ട് ടീമുകള്‍

രാജ്യത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ പുത്തന്‍ സാങ്കേതികവിദ്യയും വ്യവസായ പരിചയവും നല്‍കുന്നതിനുവേണ്ടി 2017 ഡിസംബറിലാണ് ഫേസ്ബുക്ക് സ്ക്കൂള്‍ ഓഫ് ഇന്നോവേഷന്‍ പ്രോഗ്രാം തുടങ്ങിയത്.

ഫേസ്ബുക്ക് സ്ക്കൂള്‍ ഓഫ് ഇന്നോവേഷന്‍റെ വിർച്വൽ റിയാലിറ്റി  ഡെമോ ഡേയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും രണ്ട് ടീമുകൾ.  കേരളത്തില്‍ നിന്നുള്ള രണ്ട് എന്‍ജിനീയറിംഗ് കോളജുകളില്‍നിന്നുള്ള ടീമുകളാണ് പ്രശസ്തമായ ഈ പാരിപ്പയിൽ പങ്കെടുക്കുക. വികസിച്ചു വരുന്ന സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള ഈ മത്സരങ്ങള്‍ നടക്കുന്നത് ബംഗളുരുവിലാണ്.

ഫേസ്ബുക്കും സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്ടീവും ചേര്‍ന്ന് ഫെബ്രുവരി 23നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിതമായ മികവിന്‍റെ മത്സരത്തില്‍ രാജ്യത്തെമ്പാടുമുള്ള 21 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

കോഴിക്കോട് എന്‍ഐടിയിലെ ക്രിസ്റ്റോ കുര്യൻ, ആഷിക് അബ്ദുൾ ഹമീദ്, മുഹമ്മദ് ഫവാസ് എന്നീ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ ആഡം ഗെയിംസ് എന്ന ടീം നിര്‍മ്മിച്ച ‘ഫാം ലോര്‍ഡ്’ എന്ന വിആര്‍ ഗെയിമാണ് ഇവര്‍ക്ക് ഈ മത്സരത്തിലേക്ക് യോഗ്യത നേടിക്കൊടുത്തത്. കളിയോടൊപ്പം കൃഷി അനുഭവവേദ്യമാക്കുകയാണ് ഈ ഗെയിമിലൂടെ ചെയ്യുന്നത്. ഐടി വ്യവസായ വിദഗ്ധനായ ശരത് ചന്ദ്രയുടെ ഉപദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൂവരും ഈ ഗെയിം വികസിപ്പിച്ചെടുത്തത്.

‘ദി റേഡിയന്‍റ്’ ടീമാണ് കോട്ടയം പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളുടേത്.  അനജ് ആന്‍റണി തുടക്കമിട്ട ടീമില്‍ കമല്‍ ജോണ്‍സണ്‍, മാഷല്‍ മാളിയേക്കല്‍ എന്നിവരാണുള്ളത്. ‘ബേഡ്സ് ഐ വ്യൂ’ എന്ന പേരിട്ടിരിക്കുന്ന ഈ ഗെയിമില്‍ വിമാനം പറത്താനുള്ള സൗകര്യമാണുള്ളത്. വ്യവസായ വിദഗ്ധനായ ശുഭം അഗര്‍വാളിന്‍റെ ഉപദേശമനുസരിച്ചാണ് ഇവര്‍ ഇത് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ ആറുമാസമായി ഈ ഗെയിമുകള്‍ വികസിപ്പിക്കാനുള്ള തീവ്രപരിശീലനത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. വ്യവസായ പ്രമുഖര്‍, വൈസ് ചാന്‍സലര്‍മാര്‍, വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ അതിഥികളായി എത്തുന്നുണ്ട്. ബംഗളുരു, മീററ്റ്, പിലാനി, പുണെ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന 8 ദേശീയ ടീമുകളുമായാണ് ഇവര്‍ മാറ്റുരയ്ക്കുന്നത്.

കഴിഞ്ഞ ആറുമാസത്തെ തീവ്രപരിശീലനത്തിന്‍റെ ഫലം  പ്രദര്‍ശിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമാണ് ദേശീയ വിആര്‍ ഡേയെന്ന് ആഡം ഗെയിംസ് ടീമംഗമായ ആഷിക് അബ്ദുള്‍ ഹമീദ് പറഞ്ഞു. വ്യവസായ സംരംഭങ്ങളില്‍നിന്ന് ഏറെ പഠിക്കാനും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മികച്ച സംരംഭങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുമുള്ള അവസരമാണിത്.

വ്യവസായ പങ്കാളിയായ സ്കേപിക് ആന്‍ഡ് യുണിറ്റിയുമായി ചേര്‍ന്ന് ലോകോത്തരമായ വി ആര്‍ അധിഷ്ഠിത മാതൃകകള്‍ സൃഷ്ടിക്കലാണ് വി ആര്‍ പരിപാടിയുടെ ഉദ്ദേശ്യം. വ്യവസായ  പ്രതിനിധിയും ഫേസ്ബുക്ക് സംഘവും ചേര്‍ന്നാണ് മികച്ച ടീമുകളെ തെരഞ്ഞെടക്കുന്നത്.

രാജ്യത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ പുത്തന്‍ സാങ്കേതികവിദ്യയും വ്യവസായ പരിചയവും നല്‍കുന്നതിനുവേണ്ടി 2017 ഡിസംബറിലാണ് ഫേസ്ബുക്ക് സ്ക്കൂള്‍ ഓഫ് ഇന്നോവേഷന്‍ പ്രോഗ്രാം തുടങ്ങിയത്. ആഗോളതലത്തില്‍ വിപണനം നടത്താന്‍ സാധിക്കുന്ന പുത്തന്‍തലമുറ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍