UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയിലും ചന്ദ്രനിലും കാലുകുത്തുന്ന ആദ്യ വനിതകൾ ആരെല്ലാമായിരിക്കും? നാസ പണി തുടങ്ങി

‘ആരാകും ആ ആൾ എന്ന് എനിക്കിപ്പോൾ കൃത്യമായി പറയാനാകില്ല. പക്ഷെ ഉറപ്പായും അതൊരു സ്ത്രീ ആയിരിക്കും.’

ചൊവ്വ ഗ്രഹത്തിൽ കാലുകുത്തുന്ന ആൾ ആരായിരിക്കും? സകലരും ആകാംഷയോടെ ചോദിച്ചിരുന്ന ആ ചോദ്യം നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡ്സ്റ്റീനിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ആരാകും ആ ആൾ എന്ന് എനിക്കിപ്പോൾ കൃത്യമായി പറയാനാകില്ല. പക്ഷെ ഉറപ്പായും അതൊരു സ്ത്രീ ആയിരിക്കും. ” ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപ് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇനിയൊരാൾ ചന്ദ്രനിൽ കാലുകുത്തുന്നുണ്ടെങ്കിൽ അതും ഒരു സ്ത്രീ തന്നെയായിരിക്കും.” ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദർ പങ്കെടുക്കുന്ന സയൻസ് ഫ്രൈഡേ എന്ന റേഡിയോ ടോക്ക് ഷോയിലാണ് നാസ അധികൃതർ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

സ്ത്രീകൾ മാത്രമായി നടത്തുന്ന ആദ്യത്തെ ബഹിരാകാശയാത്രയ്ക്കും നാസ ഒരുങ്ങി കഴിഞ്ഞതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആനി മക്ക്‌ലൈൻ ,ക്രിസ്റ്റീന കോച്ച് എന്നീ വനിതാ ബഹിരാകാശ യാത്രികർ തങ്ങളുടെ ഒറ്റയ്ക്കുള്ള ബഹിരാകാശ പര്യടനങ്ങൾക്ക് ഒരുങ്ങി കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഏഴു മണിക്കൂർ നീണ്ടു നിൽക്കുന്ന ആ ബഹിരാകാശ യാത്ര ചരിത്രം തന്നെ ആകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വനിതാ മാസം കൂടി പ്രമാണിച്ച് കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടാണ് തങ്ങൾ യാത്രകൾ പദ്ധതിയിടുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍