UPDATES

സയന്‍സ്/ടെക്നോളജി

കുരങ്ങൻമാരെ ക്ലോൺ ചെയ്ത് ചൈന; അടുത്തത് മനുഷ്യൻ?

പ്രൈമേറ്റുകളെ ക്ലോൺ ചെയ്തത് ശാസ്ത്രലോകം ചെയ്ത ഏറ്റവും വലിയ കുറ്റമാണെന്നാണ് പാശ്ചാത്യലോകത്തെ ഗവേഷകരുടെ ആരോപണം

ലോകത്തിൽ ആദ്യമായി ക്ലോണിങ്ങ് ചെയ്യപ്പെട്ട ജീവിയായ ഡോളി എന്ന ചെമ്മരിയാടിന് ശേഷം, അതെ മാതൃകയിൽ തന്നെ ഇപ്പോൾ കുരങ്ങുകളെയും സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയിലെ ഗവേഷകരാണ് പുതിയ ക്ലോണിങ്ങിനു പിന്നിൽ. രണ്ടാഴ്ച വ്യത്യാസത്തിൽ രണ്ടു കുരങ്ങൻമാരെയാണ് ഗവേഷക സംഘം സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തില്‍ പെട്ട ജീവിയെ ക്ലോണിങ്ങിലൂടെ വിജയകരമായി സൃഷ്ടിക്കുന്നത് ഇതാദ്യമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

സിംഗിള്‍ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് ലോങ് ടെയില്‍ഡ് മകാകെ ഇനത്തില്‍ പെട്ട കുരങ്ങുകളെ ക്ലോൺ ചെയ്തത്. പ്രൈമേറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ സൃഷ്ടിച്ചതിലൂടെ, ഉടൻ തന്നെ മനുഷ്യനെയും ക്ലോണിങ്ങിലൂടെ ചൈന സൃഷ്ടിക്കുമെന്ന് അഭ്യൂഹവും ഇപ്പോൾ ശാസ്ത്ര ലോകത്ത് പരക്കുന്നുണ്ട്. ഇതിനായുള്ള ശ്രമം ചൈന ആരംഭിച്ചു എന്ന തരത്തിലുള്ള സംസാരവും ശാസ്ത്ര നിരീക്ഷകർക്കിടയിലുണ്ട്.

എന്നാൽ പ്രൈമേറ്റുകളെ ക്ലോൺ ചെയ്തത് ശാസ്ത്രലോകം ചെയ്ത ഏറ്റവും വലിയ കുറ്റമാണെന്നാണ് പാശ്ചാത്യലോകത്തെ ഗവേഷകരുടെ ആരോപണം. ജനിതകമായി മനുഷ്യനും കുരങ്ങുകളും ഏറെക്കുറെ അടുത്ത് നിൽക്കുന്നവയാണ്. അതുകൊണ്ടുതന്നെ കുരങ്ങുകളിൽ വിജയകരമായി ക്ലോണിങ്ങ് നടത്തിയപക്ഷം മനുഷ്യരിലും ഇത് സാധ്യമാക്കാൻ എളുപ്പമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതിനാൽ തന്നെയാണ് ഈ നടപടിയെ ശാസ്ത്രജ്ഞർ എതിർക്കുന്നതും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍